സ്ത്രീ യാത്രക്കാര്‍ ബസുകളിലേക്ക്; ഹൈദരാബാദ് മെട്രോ പദ്ധതി വിറ്റൊഴിവാക്കാന്‍ എല്‍ ആന്‍ഡ് ടി

MAY 12, 2024, 3:24 PM

ഹൈദരാബാദ്: 2026ന് ശേഷം ഹൈദരാബാദ് മെട്രോ റെയില്‍ പദ്ധതി വിറ്റൊഴിയാന്‍ എല്‍ ആന്‍ഡ് ടി ഒരുങ്ങുന്നു. തെലങ്കാന സര്‍ക്കാര്‍ ആരംഭിച്ച സൗജന്യ ബസ് യാത്രാ പദ്ധതി മെട്രോയോടുള്ള താല്‍പ്പര്യം കുറച്ചതായി കമ്പനി ഡയറക്ടര്‍ ആര്‍ ശങ്കര്‍ രാമന്‍ പറഞ്ഞു.

മെട്രോ പദ്ധതിയുടെ 90 ശതമാനം ഉടമസ്ഥത എല്‍ ആന്‍ഡ് ടിക്കാണ്. ബാക്കി 10 ശതമാനം തെലങ്കാന സര്‍ക്കാരിനും. മെട്രോ സംവിധാനം അടുത്ത 65 വര്‍ഷത്തേക്ക് പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള അനുമതിയാണ് കമ്പനിക്കുള്ളത്. 

ബസ്സുകളുടെ എണ്ണം വര്‍ധിച്ചിട്ടില്ലെങ്കിലും സ്ത്രീകള്‍ ബസുകളില്‍ കൂടുതല്‍ യാത്ര ചെയ്യുന്നുണ്ടെന്ന് എല്‍ ആന്‍ഡ് ടിയുടെ പ്രസിഡന്റും ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറുമായ (സിഎഫ്ഒ) ശങ്കര്‍ രാമന്‍ പറഞ്ഞു. പുരുഷന്മാര്‍ കൂടുതലും ട്രെയിനുകളെയാണ് യാത്രയ്ക്കായി ആശ്രയിക്കുന്നത്. നിലവില്‍ പ്രതിദിനം 4,80,000-ഓളം യാത്രക്കാരാണ് ഹൈദരാബാദ് മെട്രോക്കുള്ളത്.   

vachakam
vachakam
vachakam

തെലങ്കാനയില്‍ സര്‍ക്കാര്‍ നടത്തുന്ന നോണ്‍ എസി ബസുകളില്‍ സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍മാര്‍ക്കും സൗജന്യ യാത്ര ചെയ്യാന്‍ മഹാലക്ഷ്മി ബസ് പദ്ധതിയിലൂടെ സാധിക്കുന്നു. 

എല്‍ ആന്‍ഡ് ടി തെലങ്കാന സര്‍ക്കാരുമായി 3,000 കോടി രൂപയുടെ സോഫ്റ്റ് ലോണ്‍ പലിശയില്ലാതെ തിരിച്ചടയ്ക്കാനുള്ള ചര്‍ച്ചകള്‍ വിജയകരമായി നടത്തിയതായി രാമന്‍ പറഞ്ഞു. മെട്രോ സംവിധാനത്തോട് അനുബന്ധിച്ചുള്ള ചില റിയല്‍ എസ്റ്റേറ്റ് ആസ്തികളില്‍ നിന്ന് ധനസമ്പാദനം നടത്താനും കമ്പനി പദ്ധതിയിടുന്നുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam