പോസ്റ്റല്‍ ബാലറ്റിലൂടെ വോട്ട് ചെയ്തിരുന്നെന്ന് ജയന്ത് സിന്‍ഹ; ബിജെപി വിടില്ലെന്നും പാര്‍ട്ടിക്ക് കത്ത്

MAY 23, 2024, 6:08 PM

ന്യൂഡെല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാത്തതും തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാത്തതും ചൂണ്ടിക്കാട്ടി ബിജെപിയില്‍ നിന്ന് കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചതില്‍ ആശ്ചര്യമുണ്ടെന്ന് മുതിര്‍ന്ന ബിജെപി നേതാവ് ജയന്ത് സിന്‍ഹ. വ്യക്തിപരമായ പ്രതിബദ്ധതകള്‍ കാരണം താന്‍ വിദേശത്തായതിനാല്‍ പോസ്റ്റല്‍ ബാലറ്റിലൂടെ വോട്ട് ചെയ്തതിരുന്നെന്ന് മുന്‍ ബിജെപി നേതാവ് യശ്വന്ത് സിന്‍ഹയുടെ മകന്‍ പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന തന്റെ തീരുമാനം മാര്‍ച്ചില്‍ പ്രഖ്യാപിച്ചതിന് ശേഷം ജാര്‍ഖണ്ഡില്‍ നിന്നുള്ള ഒരു മുതിര്‍ന്ന പാര്‍ട്ടി നേതാവോ എംപിയോ എംഎല്‍എയോ പോലും തന്നെ ബന്ധപ്പെട്ട് വിവരം തിരക്കിയില്ലെനന് അദ്ദേഹം വ്യക്തമാക്കി. നിലവില്‍ ഹസാരിബാഗില്‍ നിന്നുള്ള ബിജെപി എംപിയാണ് സിന്‍ഹ.

'ഞാന്‍ ഏതെങ്കിലും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കണമെന്ന് പാര്‍ട്ടി ആഗ്രഹിച്ചിരുന്നെങ്കില്‍, നിങ്ങള്‍ക്ക് തീര്‍ച്ചയായും എന്നെ ബന്ധപ്പെടാമായിരുന്നു. എന്നിരുന്നാലും, ജാര്‍ഖണ്ഡില്‍ നിന്നുള്ള ഒരു മുതിര്‍ന്ന പാര്‍ട്ടി ഭാരവാഹിയോ എംപിയോ എംഎല്‍എയോ മാര്‍ച്ച് 2 ന് എന്റെ പ്രഖ്യാപനത്തിന് ശേഷം എന്നെ സമീപിച്ചില്ല. ഏതെങ്കിലും പാര്‍ട്ടി പരിപാടികള്‍ക്കോ റാലികള്‍ക്കോ സംഘടനാ യോഗങ്ങള്‍ക്കോ എന്നെ ക്ഷണിച്ചില്ല,'' അദ്ദേഹം മറുപടി കത്തില്‍ എഴുതി.

vachakam
vachakam
vachakam

ബിജെപി മനീഷ് ജയ്സ്വാളിനെയാണ് സിന്‍ഹക്ക് പകരം ഹസാരിബാഗ് സീറ്റില്‍ സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയത്. ലോക്സഭാ നോമിനിയായി പ്രഖ്യാപിച്ച ദിവസം മുതല്‍ തന്നെ അദ്ദേഹത്തെ പിന്തുണച്ചിരുന്നതായി സിന്‍ഹ പറഞ്ഞു.

ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയുമായി ആലോചിച്ച ശേഷമാണ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്ന് തീരുമാനിച്ചതെന്നും സിന്‍ഹ പറഞ്ഞു. 

ഹസാരിബാഗില്‍ നടന്ന ഇന്ത്യന്‍ ബ്ലോക്ക് റാലിയില്‍ ജയന്തിന്റെ മകന്‍ ആശിഷ് സിന്‍ഹയു പങ്കെടുത്തിരുന്നു. ജയന്ത് പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിര്‍ജീവമായും ഈ സംഭവവും ചേര്‍ത്താണ് വായിക്കപ്പെട്ടത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam