മോദി സര്‍ക്കാരിനെ എതിര്‍ക്കാന്‍ പ്രതിപക്ഷ വനിതാ എംപിമാരുടെ കൂട്ടായ്മ രൂപീകരിക്കുമെന്ന് സാഗരിക ഘോഷ്

JUNE 22, 2024, 7:24 PM

ന്യൂഡെല്‍ഹി: മൂന്നാം ടേമിലെത്തിയ മോദി സര്‍ക്കാരിനെ തളയ്ക്കാന്‍ പാര്‍ലമെന്റില്‍ ശക്തമായ വനിതാ പ്രതിപക്ഷ നേതാക്കളുടെ ഒരു കൂട്ടായ്മ രൂപീകരിക്കുമെന്ന് മാധ്യമ പ്രവര്‍ത്തകയും തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാജ്യസഭാ എംപിയുമായ സാഗരിക ഘോഷ്. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളിലെയും വനിതാ എംപിമാരെ ഈ കൂട്ടായ്മക്ക് കീഴില്‍ അണി നിരത്തുമെന്നും അടുത്തിടെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാജ്യസഭയിലെ പാര്‍ലമെന്ററി പാര്‍ട്ടിയുടെ സഹനേതാവായി തെരഞ്ഞെടുക്കപ്പെട്ട സാഗരിക വ്യക്തമാക്കി. 

തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിജയത്തിന്റെ ആവേശം പാര്‍ലമെന്റ് സമ്മേളനങ്ങളിലും തുടരാനാണ് പാര്‍ട്ടി പദ്ധതിയിടുന്നതെന്ന് സാഗരിക ഘോഷ് പറഞ്ഞു. കടമെടുത്ത സമയത്താണ് മോദി 3.0 ഭരിക്കുന്നതെന്നും ഉടന്‍ തന്നെ തകര്‍ന്നേക്കാമെന്നുമുള്ള രാഹുല്‍ ഗാന്ധിയുടെ അവകാശവാദത്തെ സാഗരിക ശരിവെച്ചു. ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ  പ്രധാനമന്ത്രിയാകുന്നതാണ് തനിക്ക് താല്‍പര്യമെന്നും ടിഎംസി എംപി പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam