'തോൽവിക്ക് കാരണം'; സി.പി.എം. കൊല്ലം ജില്ലാ സെക്രട്ടേറിയറ്റില്‍ മുകേഷിനും ഇ.പി.ജയരാജനും രൂക്ഷ വിമർശം

JUNE 22, 2024, 6:59 AM

കൊല്ലം: സി.പി.എം. കൊല്ലം ജില്ലാ സെക്രട്ടേറിയറ്റില്‍ മുകേഷിനും ഇ.പി.ജയരാജനും രൂക്ഷ വിമർശം. വെള്ളിയാഴ്ച ചേർന്ന യോഗത്തിൽ ആണ് വിമർശനം ഉണ്ടായത്.

എല്‍.ഡി.എഫ്. കണ്‍വീനർ ഇ.പി.ജയരാജനെതിരേ യോഗത്തിൽ രൂക്ഷ വിമർശനമാണുണ്ടായത്. വോട്ടെടുപ്പ് ദിവസം രാവിലെ, താൻ ബി.ജെ.പി.നേതാവ് പ്രകാശ് ജാവഡേക്കറെ കണ്ടെന്ന ഇ.പി.ജയരാജന്റെ പ്രതികരണം വലിയ തിരിച്ചടിയായെന്നാണ് വിലയിരുത്തൽ. എല്‍.ഡി.എഫ് കണ്‍വീനറെ നിയന്ത്രിക്കണമെന്നും നേതാക്കൾ വ്യക്തമാക്കി

സ്ഥാനാർഥി എന്ന നിലയില്‍ എം.മുകേഷിന്റെ പ്രവർത്തനവും സമീപനവും മോശമായിരുന്നു എന്നാണ് വിലയിരുത്തൽ. പാർട്ടി തീരുമാനിച്ചതുപോലെ പ്രവർത്തനം മുന്നോട്ടുപോയില്ലെന്നും വിമർശമുണ്ടായി. സ്ഥാനാർഥി നിസ്സഹകരിച്ചതിനാല്‍ പാർട്ടി നിശ്ചയിച്ച പരിപാടികള്‍ റദ്ദാക്കേണ്ടി വന്നു എന്നും പ്രേമചന്ദ്രന് എതിരായ വ്യക്തിപരമായ പ്രചാരണം ദോഷംചെയ്തെന്നും ഒഴിവാക്കണമായിരുന്നെന്നും അഭിപ്രായമുയർന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam