'പത്തുവർഷത്തിനിടെ ഒരുപാട് കാര്യങ്ങള്‍ പഠിച്ചു, പാർട്ടിയോട് കടപ്പെട്ടിരിക്കുന്നു'; ബിജെപിയില്‍ നിന്ന് രാജിവച്ചു മുൻ കേന്ദ്രമന്ത്രി സൂര്യകാന്ത പാട്ടീല്‍

JUNE 23, 2024, 4:43 PM

മുംബൈ: മഹാരാഷ്ട്രയിലെ മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സൂര്യകാന്ത പാട്ടീല്‍ ബിജെപിയില്‍ നിന്ന് രാജിവെച്ചതായി റിപ്പോർട്ട്. പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് രാജി. കഴിഞ്ഞ പത്തുവർഷത്തിനിടെ ഒരുപാട് കാര്യങ്ങള്‍ പഠിച്ചെന്നും പാർട്ടിയോട് കടപ്പെട്ടിരിക്കുന്നതായും രാജിക്കുശേഷം അവർ പ്രതികരിച്ചു.

ഹിങ്കോളി-നന്ദേഡ് മണ്ഡലങ്ങളില്‍നിന്ന് നാലുതവണ എംപിയും ഒരു തവണ എംഎല്‍എയുമായിരുന്നു സൂര്യകാന്ത പാട്ടീല്‍. യുപിഎ സർക്കാരിന്റെ കാലത്ത് ഗ്രാമവികസന പാർലമെന്ററികാര്യ സഹമന്ത്രിയായിരുന്നു.

ഇത്തവണ സീറ്റ് നിഷേധിച്ചതോടെ സാമൂഹികമാധ്യമങ്ങളിലൂടെ തന്റെ അതൃപ്തി സൂര്യകാന്ത പരസ്യമാക്കിയിരുന്നു. സീറ്റ് വിഭജനത്തില്‍ ഹിങ്കോളി മണ്ഡലം ലഭിച്ചത് ഏകനാഥ് ഷിന്ദേയുടെ ശിവസേനക്കായിരുന്നു. എന്നാല്‍ ഷിന്ദേയുടെ സ്ഥാനാർഥിയെ ഉദ്ദവ് വിഭാഗം ശിവസേന സ്ഥാനാർഥി പരാജയപ്പെടുത്തി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam