പ്രജ്വല്‍ രേവണ്ണയുടെ ജാമ്യാപേക്ഷ പ്രത്യേക ജനപ്രതിനിധി കോടതി തള്ളി

JUNE 26, 2024, 5:45 PM

ബെംഗളൂരു: ലൈംഗിക പീഡന കേസില്‍ അറസ്റ്റിലായ ജെഡി-എസ് നേതാവ് പ്രജ്വല്‍ രേവണ്ണയുടെ ജാമ്യാപേക്ഷ പ്രത്യേക ജനപ്രതിനിധി കോടതി തള്ളി. പിതാവ് എച്ച്ഡി രേവണ്ണയ്ക്കൊപ്പം കര്‍ണാടകയിലെ ഹോളനരസിപുര പോലീസ് സ്റ്റേഷനില്‍ ഫയല്‍ ചെയ്ത കേസിലെ പ്രതിയാണ് പ്രജ്വല്‍.

ലൈംഗിക കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടുവെന്ന ആരോപണങ്ങള്‍ അന്വേഷിക്കാന്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം ജര്‍മ്മനിയില്‍ നിന്ന് മടങ്ങിയെത്തിയ മെയ് 31 ന് മുന്‍ എംപിയെ അറസ്റ്റ് ചെയ്തിരുന്നു. ഏപ്രില്‍ 26ന് ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഹാസനില്‍ രേവണ്ണ ഉള്‍പ്പെട്ടതായി ആരോപിക്കപ്പെടുന്ന വീഡിയോകള്‍ അടങ്ങിയ പെന്‍ഡ്രൈവുകള്‍ പ്രചരിപ്പിച്ചപ്പോഴാണ് ലൈംഗികാതിക്രമ കേസുകള്‍ ഉയര്‍ന്നത്. 

പ്രജ്വല്‍ രേവണ്ണയുടെ സഹോദരന്‍ സൂരജ് രേവണ്ണയും ഒന്നിലധികം സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലാണ്. അടുത്തിടെ പാര്‍ട്ടി പ്രവര്‍ത്തകനെ ആക്രമിച്ചതിന് പ്രകൃതിവിരുദ്ധ ലൈംഗികത അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി ശനിയാഴ്ചയാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam