മുഖ്യമന്ത്രി പിണറായി വിജയനെ വാട്ട്സ്‌ആപ്പ് ഗ്രൂപ്പിലൂടെ വിമർശിച്ചു; സി.പി.എം നേതാവിനെ തരം താഴ്ത്തി

JUNE 29, 2024, 11:04 AM

പന്തളം: മുഖ്യമന്ത്രി പിണറായി വിജയനെ വാട്ട്സ്‌ആപ്പ് ഗ്രൂപ്പിലൂടെ രൂക്ഷമായി വിമർശിച്ച സി.പി.എം നേതാവിനെ തരംതാഴ്ത്തിയതായി റിപ്പോർട്ട്. പത്തനംതിട്ട കോടതിയിലെ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറും സി.പി.എം പന്തളം ഏരിയ കമ്മിറ്റി അംഗവുമായ അഡ്വ. ബി. ബെന്നിയെയാണ് പന്തളം ഏരിയ കമ്മിറ്റി തരം താഴ്ത്തിയത്.

ഇദ്ദേഹത്തെ ബ്രാഞ്ച് കമ്മിറ്റി മുതല്‍ തെരഞ്ഞെടുക്കപ്പെട്ട എല്ലാ പദവിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട് എന്നാണ് പുറത്തു വരുന്ന വിവരം.

അതേസമയം കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിനേറ്റ പരാജയത്തെ പരാമർശിച്ച്‌ സി.പി.എം പന്തളം ഏരിയ കമ്മിറ്റിയുടെ വാട്സ്‌ആപ്പ് ഗ്രൂപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഏകാധിപത്യം പാർട്ടിയെ തകർക്കും എന്ന തരത്തില്‍ ബെന്നി ശബ്ദസംഭാഷണം നടത്തിയിരുന്നു. ഈ പരാമർശം ഏറെ വിവാദമായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam