'വികസനം ഉറപ്പുവരുത്തുന്നതിന് പരസ്പര സഹകരണം ഉറപ്പാക്കണം'; രേവന്ത് റെഡ്ഡിയെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ച് ചന്ദ്രബാബു നായിഡു 

JULY 2, 2024, 5:35 AM


അമരാവതി: തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ച് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു. ജൂലൈ ആറിന് ഹൈദരാബാദില്‍ വച്ച് കൂടിക്കാഴ്ച നടത്താമെന്ന് ചൂണ്ടിക്കാട്ടിയാണ് കത്ത് അയച്ചിരിക്കുന്നത്. ആന്ധ്ര വിഭജനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് കൂടിക്കാഴ്ചയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

തെലുങ്ക് സംസാരിക്കുന്ന രണ്ട് സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാര്‍ എന്ന നിലയില്‍ ആന്ധ്രയുടേയും തെലങ്കാനയുടേയും വികസനം ഉറപ്പുവരുത്തുന്നതിന് അടുത്ത സഹകരണം ഉറപ്പാക്കണമെന്ന് നായിഡു കത്തില്‍ പറയുന്നു. വികസനത്തിനായുള്ള സഹകരണത്തോടെ പ്രവര്‍ത്തിക്കുന്നത് ഇരുസംസ്ഥാനങ്ങളുടേയും ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്നതിന് നിര്‍ണായകമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ചൊവ്വാഴ്ച രേവന്ത് റെഡ്ഡി മറുപടി നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ ഇരുസംസ്ഥാനങ്ങളുടേയും മുന്‍ മുഖ്യമന്ത്രിമാര്‍ 2019-ല്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. 2019 മെയ്, ജൂണ്‍ മാസങ്ങളിലായിരുന്നു അന്നത്തെ മുഖ്യമന്ത്രിമാരായ വൈ.എസ്. ജഗന്‍ മോഹന്‍ റെഡ്ഡിയുടേയും തെലങ്കാന മുഖ്യമന്ത്രിയായിരുന്ന കെ. ചന്ദ്രശേഖര റാവുവിന്റേയും കൂടിക്കാഴ്ച.



vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam