പ്രതിപക്ഷ വാക്കൗട്ട് ജനാധിപത്യ മൂല്യങ്ങള്‍ക്ക് വിരുദ്ധമായ മാതൃകയെന്ന് രാജ്യസഭാ ചെയര്‍മാന്‍; ഖാര്‍ഗെക്ക് ബഹുമാനം നല്‍കിയില്ലെന്ന് പവാര്‍

JULY 3, 2024, 6:32 PM

ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മറുപടി പ്രസംഗത്തിനിടെ പ്രതിപക്ഷ പാര്‍ട്ടികള്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയതിനെ നിശിതമായി വിമര്‍ശിച്ച് രാജ്യസഭാ ചെയര്‍മാന്‍ ജഗ്ദീപ് ധന്‍കര്‍.  ജനാധിപത്യ മൂല്യങ്ങള്‍ക്ക് വിരുദ്ധമായ, അപകടകരമായ മാതൃകയാണ് പ്രതിപക്ഷത്തിന്റേതെന്ന് ഉപരാഷ്ട്രപതി പറഞ്ഞു.

''അവരുടെ ഇന്നത്തെ വാക്കൗട്ട് അങ്ങേയറ്റം വേദനാജനകമായിരുന്നു. അതൊരു ചരിത്ര സന്ദര്‍ഭമായിരുന്നു. ആറ് പതിറ്റാണ്ടുകള്‍ക്ക് ശേഷം തുടര്‍ച്ചയായി പ്രധാനമന്ത്രി നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ മൂന്നാം ടേമിലാണ്. അവര്‍ ഭരണഘടനയെ വെല്ലുവിളിക്കുകയും അതിന്റെ ആത്മാവിനെ പ്രകോപിപ്പിക്കുകയും തങ്ങളുടെ സത്യപ്രതിജ്ഞയെ അവഗണിക്കുകയും ചെയ്തു. ഈ കസേരയില്‍ ഇരിക്കുന്നതില്‍ എനിക്ക് സങ്കടമുണ്ട്; ഭരണഘടനയെ അനാദരിച്ചു... ഭരണഘടന കയ്യില്‍ സൂക്ഷിക്കാനുള്ള പുസ്തകമല്ല; അത് ജീവിച്ച് കാണിക്കാനുള്ള ഒരു പുസ്തകമാണ്,' ധന്‍കര്‍ കുറ്റപ്പെടുത്തി. രാജ്യസഭയില്‍ രാഷ്ട്രപതിയുടെ പ്രസംഗത്തിന് നന്ദി പറയാനുള്ള പ്രമേയത്തിന്മേലുള്ള ചര്‍ച്ചയ്ക്കുള്ള പ്രധാനമന്ത്രി മോദിയുടെ മറുപടിക്കിടെയാണ് വാക്കൗട്ട് നടന്നത്. 

പ്രധാനമന്ത്രി മോദിയുടെ പ്രസംഗത്തിനിടെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ഇടപെടാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ ബ്ലോക്കിന്റെ എംപിമാര്‍ രാജ്യസഭയില്‍ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. 

vachakam
vachakam
vachakam

നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എസ്പി) തലവന്‍ ശരദ് പവാര്‍ പിന്നീട് ഈ തീരുമാനത്തെ ന്യായീകരിച്ചു. 'മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഒരു ഭരണഘടനാ പദവിയിലുള്ള ആളാണ്. പ്രധാനമന്ത്രിയായാലും സഭാ അധ്യക്ഷനായാലും അദ്ദേഹത്തെ ബഹുമാനിക്കേണ്ടത് അവരുടെ ഉത്തരവാദിത്തമാണ്. എന്നാല്‍ ഇന്ന്, അതെല്ലാം അവഗണിച്ചു, അതിനാല്‍ മുഴുവന്‍ പ്രതിപക്ഷവും അദ്ദേഹത്തിനൊപ്പമാണ്, ഞങ്ങള്‍ ഇറങ്ങിപ്പോയി, ''പവാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam