ബി ആർ എസിന് വീണ്ടും തിരിച്ചടി; ആറ്‌ എം.എൽ.സിമാർ കോൺഗ്രസിൽ

JULY 5, 2024, 9:39 AM

തെലങ്കാന: ബി ആർ എസിന് വീണ്ടും തിരിച്ചടി. ആറ്‌ എംഎൽസിമാർ പാർട്ടിവിട്ടു കോൺഗ്രസിൽ ചേർന്നു.ഇവരെ മുഖ്യമന്ത്രി രേവന്ത് റെഡ്ഢിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. 

ദാണ്ടേ വിട്ടൽ, ഭാനുപ്രസാദ് റാവു, എം എസ് പ്രഭാകർ, ബൊഗാരപ്പു ദയാനന്ദ്, യഗ്ഗ മല്ലേഷം, ബസവരാജു സരയ്യ എന്നിവരാണ് കോൺഗ്രസിൽ ചേർന്നത്. നേരെത്തെ ബി ആർ എസിന്റെ അഞ്ച് എംഎൽഎമാർ പാർട്ടിവിട്ട് കോൺഗ്രസിൽ എത്തിയിരുന്നു.

കഴിഞ്ഞ ദിവസം മുതിർന്ന ബിആർഎസ് നേതാവും രാജ്യസഭാ എംപിയുമായ കെ.കേശവ റാവു കോൺഗ്രസിൽ ചേർന്നിരുന്നു.കോൺഗ്രസ് നേതാവായിരുന്ന കേശവറാവു 2013ലാണ് പാർട്ടി വിട്ടത്.

vachakam
vachakam
vachakam

പ്രത്യേക തെലങ്കാന സംസ്ഥാനത്തിന്റെ ശക്തനായ വക്താവായിരുന്ന കേശവറാവു യു.പി.എ സർക്കാർ പുതിയ സംസ്ഥാനം പ്രഖ്യാപിക്കാൻ വൈകുന്നതിൽ പ്രതിഷേധിച്ചാണ് ബി.ആർ.എസിൽ ചേർന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam