ഡൽഹി: സിപിഎം പൊളിറ്റ് ബ്യൂറോയുടെയും കേന്ദ്ര കമ്മിറ്റിയുടെയും കോ– ഓർഡിനേറ്റർ ചുമതല താൽക്കാലികമായി മുതിർന്ന നേതാവ് പ്രകാശ് കാരാട്ടിന് നൽകാൻ തീരുമാനം. കേന്ദ്ര കമ്മിറ്റിയാണ് തീരുമാനമെടുത്തത്.
24ാം പാർട്ടി കോൺഗ്രസ് ചേരും വരെ പ്രകാശ് കാരാട്ട് കോർഡിനേറ്ററായി തുടരും. അടുത്ത വർഷം മധുരയിലാണ് പാർട്ടി കോൺഗ്രസ്.
പാർട്ടി ജനറൽ സെക്രട്ടറിയായിരുന്ന സീതാറാം യച്ചൂരി അന്തരിച്ചതിനെ തുടർന്നാണ് കാരാട്ടിന് താൽക്കാലിക ചുമതല നൽകുന്നത്.
കേന്ദ്രകമ്മിറ്റി യോഗം പുരോഗമിക്കുകയാണ്. ഏപ്രിലിൽ നടക്കുന്ന പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട രേഖകൾ സംബന്ധിച്ച ചർച്ചകളും കേന്ദ്ര കമ്മിറ്റിയിൽ നടക്കും.
ഇതിനു പുറമെ ജമ്മു കശ്മീർ, ഹരിയാന തിരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള പൊതു രാഷ്ട്രീയ സാഹചര്യങ്ങളും കേന്ദ്ര കമ്മറ്റി യോഗത്തിൽ ചർച്ച ആകും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്