ചണ്ഡീഗഢ്: ജാതിയും മതവും ഉപയോഗിച്ച് രാജ്യത്തെ ദേശസ്‌നേഹം തകര്‍ക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചു. ഹരിയാനയിലെ പല്‍വാളില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി.
'ബിജെപി അനുഭാവികള്‍ രാജ്യസ്‌നേഹികളാണ്, കോണ്‍ഗ്രസ് ദേശസ്‌നേഹികളായ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നു. ജാതീയത പ്രചരിപ്പിക്കുക, ഒരു സമുദായത്തെ മറ്റൊരു സമുദായത്തിനെതിരെ തിരിക്കുക എന്നതിലൂടെ ഈ രാജ്യത്ത് നിന്ന് ദേശസ്‌നേഹം തകര്‍ക്കാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നു,' മോദി പറഞ്ഞു.
'രാജ്യത്തിന് പ്രധാനപ്പെട്ട എല്ലാ വിഷയങ്ങളും കോണ്‍ഗ്രസ് കുരുക്കിലാക്കി. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ കോണ്‍ഗ്രസ് അനുവദിച്ചില്ല, ജമ്മു കശ്മീരില്‍ ഭരണഘടന പൂര്‍ണ്ണമായും നടപ്പാക്കാന്‍ കോണ്‍ഗ്രസ് അനുവദിച്ചില്ല. മുത്തലാഖ് എന്ന പ്രശ്‌നത്തില്‍ മുസ്ലീം സഹോദരിമാരെ കോണ്‍ഗ്രസ് കുടുക്കി,' മോദി കുറ്റപ്പെടുത്തി.
കോണ്‍ഗ്രസ് രാജ്യത്തിന്റെയും പൗരന്മാരുടെയും പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പകരം കുടുംബാധിപത്യം സ്ഥാപിക്കാന്‍ അതിന്റെ എല്ലാ ശക്തിയും ഉപയോഗിച്ചെന്നും പ്രധാനമന്ത്രി ആരോപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്