പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ശോഭാ സുരേന്ദ്രനെ സ്ഥാനാർത്ഥിയാക്കണമെന്ന ആവശ്യം ശക്തമാകുന്നു. ശോഭാ സുരേന്ദ്രനെ രംഗത്തിറക്കിയാൽ മണ്ഡലം പിടിച്ചെടുക്കാമെന്ന നിലപാടിലാണ് പികെ കൃഷ്ണദാസും ജില്ലയിലെ ഒരു വിഭാഗം പ്രവർത്തകരും.
കഴിഞ്ഞ ദിവസം കുമ്മനം രാജശേഖരൻ നടത്തിയ അഭിപ്രായ സർവേയിൽ ശോഭാ സുരേന്ദ്രനാണ് മുന്നിൽ. എന്നാൽ ശോഭാ സുരേന്ദ്രനെ തെരഞ്ഞെടുപ്പിൽ നിന്ന് മാറ്റി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ മത്സരിപ്പിക്കാനാണ് ഔദ്യോഗിക നീക്കം. ഇതോടെ ശോഭാ സുരേന്ദ്രന് പിന്തുണയുമായി കൂടുതൽ പേർ രംഗത്തെത്തി.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിജയ സാധ്യതയുള്ള മണ്ഡലങ്ങളില്‍ ഒന്നായി ബിജെപി കണക്കാക്കുന്ന നിയമസഭ മണ്ഡലമാണ് പാലക്കാട്. കഴിഞ്ഞ രണ്ട് നിയമസഭ തെരഞ്ഞെടുപ്പുകളിലും മണ്ഡലത്തില്‍ മികച്ച പ്രകടനമാണ് ബിജെപി കാഴ്ചവെച്ചത്.
2016ല്‍ ശോഭ സുരേന്ദ്രനെ മത്സരിപ്പിച്ച്, ബിജെപി മണ്ഡലത്തില്‍ സിപിഐഎമ്മിന് പിന്തള്ളി രണ്ടാമതായി. 2021ല്‍ വിജയ പ്രതീക്ഷയുമായി രംഗത്തിറക്കിയത് മെട്രോമാൻ ഇ. ശ്രീധരനെയായിരുന്നു. 3859 വോട്ടുകളുടെ മാത്രം കുറവിലാണ് മണ്ഡലം നഷ്ടമായത്.
ഇക്കുറി ശോഭാ സുരേന്ദ്രനെ വീണ്ടും കളത്തിലിറക്കിയാല്‍ മണ്ഡലം പിടിച്ചുകെട്ടാം എന്നാണ് ഒരു വിഭാഗത്തിന്റെ നിലപാട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്