മുംബൈ: വരാനിരിക്കുന്ന മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ അജിത് പവാര്‍ വിഭാഗം, നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ (എന്‍സിപി) ചിഹ്നമായ 'ക്ലോക്ക്' ചിഹ്നം ഉപയോഗിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ശരദ് പവാര്‍ സുപ്രീം കോടതിയില്‍ പുതിയ ഹര്‍ജി സമര്‍പ്പിച്ചു. വോട്ടര്‍മാര്‍ക്കിടയില്‍ ആശയക്കുഴപ്പം ഒഴിവാക്കാന്‍ അജിത് പവാര്‍ പുതിയ തിരഞ്ഞെടുപ്പ് ചിഹ്നത്തിനായി അപേക്ഷിക്കണമെന്ന് ശരദ് പവാര്‍ തന്റെ ഹര്‍ജിയില്‍ വാദിക്കുന്നു.
പാര്‍ട്ടിയിലെ ഭിന്നിപ്പിന് ശേഷം ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷനാണ് ക്ലോക്ക് ചിഹ്നം അജിത് പവാര്‍ വിഭാഗത്തിന് അനുവദിച്ചത്. ഔദ്യോഗിക എന്‍സിപിയായി അംഗീകരിക്കപ്പെട്ടതും അജിത് വിഭാഗമാണ്. കുഴല്‍ വിളിക്കുന്ന മനുഷ്യന്റെ ചിഹ്നമാണ് ശരദ് പവാര്‍ വിഭാഗത്തിന് ലഭിച്ചത്.
25 വര്‍ഷമായി ക്ലോക്ക് ചിഹ്നം തചന്റെ പാര്‍ട്ടിയുടെ അവിഭാജ്യ ഘടകമാണെന്നും അജിത്ത് ഇത് ഉപയോഗിക്കുന്നത് ആളുകള്‍ തെറ്റിദ്ധരിക്കാന്‍ ഇടയാവുമെന്നും ശരദ് പവാര്‍ ഹര്‍ജിയില്‍ ആരോപിക്കുന്നു. അടുത്തിടെ നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്ക് ആശയക്കുഴപ്പം ഉണ്ടായതായി കണ്ടെന്നും ഹര്‍ജിയില്‍ പരാമര്‍ശിക്കുന്നു.
ഒക്ടോബര്‍ 15ന് സുപ്രീം കോടതി കേസ് പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്