ചണ്ഡീഗഢ്: ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലുള്ള ദേരാ സച്ചാ സൗദ നേതാവ് ഗുര്‍മീത് റാം റഹീം സിംഗിന്റെ പരോള്‍ അഭ്യര്‍ത്ഥന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു. ഇതോടെ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ആത്മീയ നേതാവ് പുറത്തിറങ്ങുമെന്ന് ഉറപ്പായി.
കഴിഞ്ഞ ഒമ്പത് മാസത്തിനുള്ളില്‍ മൂന്നാമത്തെ തവണയാണ് ഗുര്‍മീത് രാം റഹീം സിംഗിന് പരോള്‍ ലഭിക്കുന്നത്. നാല് വര്‍ഷം മുമ്പ് ശിക്ഷിക്കപ്പെട്ടതിന് ശേഷം 14 തവണ സിംഗ് പരോളില്‍ പുറത്തിറങ്ങിയിട്ടുണ്ട്.
ഹരിയാനയിലും പഞ്ചാബിലും കാര്യമായ അനുയായിവൃന്ദവും സ്വാധീനവുമുള്ള സിംഗിന്റെ മോചനത്തിന് ഒക്ടോബര്‍ 5 ന് ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാഷ്ട്രീയമായ പ്രാധാന്യവുമുണ്ട്. സിംഗിന്റെ പരോളുകളെല്ലാം തെരഞ്ഞെടുപ്പുകള്‍ക്ക് തൊട്ടുമുന്‍പാണെന്നതും ചൂണ്ടിക്കാട്ടപ്പെടുന്നു.
പരോള്‍ സമയത്ത് ഹരിയാനയില്‍ പ്രവേശിക്കുന്നതിന് സിംഗിന് നിരോധനമുണ്ട്. നേരിട്ടോ സോഷ്യല്‍ മീഡിയ വഴിയോ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഏതെങ്കിലും പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നതിനും വിലക്കുണ്ട്.
തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി ലഭിച്ചതോടെ ഹരിയാന സര്‍ക്കാര്‍ ഉടന്‍ വിടുതല്‍ ഉത്തരവ് പുറപ്പെടുവിക്കുമെന്നാണ് കരുതുന്നത്.
2017ല്‍ തന്റെ രണ്ട് വനിതാ അനുയായികളെ ബലാത്സംഗം ചെയ്തതിനാണ് ഗുര്‍മീത് റാം റഹീം സിങ്ങിനെ കോടതി 20 വര്‍ഷം തടവിന് ശിക്ഷിച്ചത്. 2002-ല്‍ മുന്‍ മാനേജര്‍ രഞ്ജിത് സിങ്ങിനെ കൊലപ്പെടുത്തിയ കേസില്‍ അദ്ദേഹത്തെയും മറ്റ് നാല് പേരെയും മെയ് മാസത്തില്‍ ഹൈക്കോടതി കുറ്റവിമുക്തരാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്