ഉച്ചവരെ ബിജെപിക്കായി പ്രചാരണം; ഉച്ചക്കു ശേഷം നാടകീയമായി കോണ്‍ഗ്രസില്‍ തിരികെയെത്തി അശോക് തന്‍വര്‍

OCTOBER 3, 2024, 7:27 PM

ചണ്ഡീഗഢ്: അപ്രതീക്ഷിതമായി ബിജെപി വിട്ട് കോണ്‍ഗ്രസിലേക്ക് മടങ്ങി ഹരിയാനയിലെ മുന്‍ കോണ്‍ഗ്രസ് നേതാവ് അശോക് തന്‍വര്‍. രാഹുല്‍ ഗാന്ധി പങ്കെടുത്ത പൊതുസമ്മേളന വേദിയില്‍ അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെട്ട തന്‍വര്‍ കോണ്‍ഗ്രസിലേക്ക് മടങ്ങുകയാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.45 വരെ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കായി പ്രചാരണം നടത്തുകയായിരുന്നു തന്‍വര്‍ ഏതാനും മണിക്കൂറുകള്‍ക്കുള്ളിലാണ് കോണ്‍ഗ്രസ് വേദിയിലെത്തിയത്. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മാത്രം ശേഷിക്കെ സംസ്ഥാനത്ത് ഭരണം നിലനിര്‍ത്താന്‍ പോരാടുന്ന ബിജെപിക്ക് തിരിച്ചടിയാണിത്.

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിവസം ഉച്ചവരെ തന്‍വര്‍ ബിജെപിക്ക് വേണ്ടി റാലി നടത്തിയിരുന്നു. നല്‍വ സീറ്റില്‍ നിന്ന് മത്സരിക്കുന്ന ബിജെപിയുടെ രണ്‍ധീര്‍ പനിഹാറിന് പിന്തുണ തേടുന്നതായി എക്സിലെ ഒരു സോഷ്യല്‍ മീഡിയ പോസ്റ്റ് പറയുന്നു. നയാബ് സൈനിയുടെ നേതൃത്വത്തില്‍ ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഷ്ടിച്ച് ഒരു മണിക്കൂറിന് ശേഷമാണ് തന്‍വര്‍ ഒരു കോണ്‍ഗ്രസ് റാലിയില്‍ പ്രത്യക്ഷപ്പെട്ടത്. മഹേന്ദ്രഗഡ് ജില്ലയില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുല്‍ ഗാന്ധി, പ്രസംഗം അവസാനിപ്പിച്ചപ്പോള്‍, പ്രത്യേക പ്രഖ്യാപനത്തിനായി കാത്തിരിക്കാന്‍ ജനക്കൂട്ടത്തോട് ആവശ്യപ്പെട്ടു. നിമിഷങ്ങള്‍ക്ക് ശേഷം നാടകീയമായി തന്‍വര്‍ വേദിയില്‍ പ്രത്യക്ഷപ്പെട്ടു. സ്റ്റേജില്‍, തന്‍വറിനെ രാഹുല്‍ ഗാന്ധിയും ഹൂഡയും ഊഷ്മളമായി സ്വാഗതം ചെയ്തു, അവര്‍ അദ്ദേഹത്തെ പാര്‍ട്ടിയിലേക്ക് തിരികെ സ്വീകരിച്ചു.

vachakam
vachakam
vachakam

പ്രമുഖ ദളിത് നേതാവും മുന്‍ ഹരിയാന കോണ്‍ഗ്രസ് അധ്യക്ഷനുമായ അശോക് തന്‍വാര്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഭൂപീന്ദര്‍ സിംഗ് ഹൂഡയുമായുള്ള ഭിന്നതയെ തുടര്‍ന്ന് 2019 ല്‍ പാര്‍ട്ടി വിടുകയായിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന തന്‍വര്‍ 2022-ല്‍ ആം ആദ്മി പാര്‍ട്ടിയിലേക്ക് മാറി. ഈ വര്‍ഷമാദ്യമാണ് ബിജെപിയില്‍ ചേര്‍ന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam