ബെംഗളൂരു: വിനായക് ദാമോദര്‍ സവര്‍ക്കര്‍ ഒരു നോണ്‍ വെജിറ്റേറിയനാണെന്നും ഗോവധത്തിനെതിരായിരുന്നില്ലെന്നും കോണ്‍ഗ്രസ് നേതാവും കര്‍ണാടക ആരോഗ്യമന്ത്രിയുമായ ദിനേശ് ഗുണ്ടു റാവു നടത്തിയ പരാമര്‍ശം വിവാദമായി. ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് ബെംഗളൂരുവില്‍ സംഘടിപ്പിച്ച ഒരു പരിപാടിയിലാണ് സവര്‍ക്കര്‍ മാംസാഹാരം കഴിക്കുന്ന വ്യക്തി മാത്രമല്ല, ഗോമാംസം കഴിക്കുകയും അത് പരസ്യമായി പ്രചരിപ്പിക്കുകയും ചെയ്തുവെന്ന് ദിനേഷ് ഗുണ്ടു റാവു അവകാശപ്പെട്ടത്.
സവര്‍ക്കര്‍ ബ്രാഹ്‌മണനായിരുന്നിട്ടും പരമ്പരാഗത ഭക്ഷണ നിയന്ത്രണങ്ങള്‍ പാലിച്ചില്ലെന്നും ആധുനികവാദിയാണെന്നും കോണ്‍ഗ്രസ് മന്ത്രി പറഞ്ഞു. 'സവര്‍ക്കര്‍ ഒരു ബ്രാഹ്‌മണനായിരുന്നു, എന്നാല്‍ അദ്ദേഹം ബീഫ് കഴിച്ചിരുന്നു. ഗോഹത്യയെ അദ്ദേഹം എതിര്‍ത്തിട്ടില്ല; വാസ്തവത്തില്‍, ആ വിഷയത്തില്‍ അദ്ദേഹം തികച്ചും ആധുനികവാദിയായിരുന്നു.' ദിനേഷ് ഗുണ്ടു റാവു പറഞ്ഞു.
അതേസമയം മുഹമ്മദ് അലി ജിന്നയെ ഗുണ്ടുറാവു പ്രകീര്‍ത്തിച്ചു. ജിന്ന ഒരിക്കലും കടുത്ത ഇസ്ലാമിസ്റ്റായിരുന്നില്ലെന്നും അദ്ദേഹം പന്നിയിറച്ചി പോലും കഴിച്ചിരുന്നതായി ചിലര്‍ അവകാശപ്പെടുന്നുണ്ടെന്നും റാവു പറഞ്ഞു. ''ജിന്ന മുസ്ലീങ്ങളുടെ ഐക്കണായി മാറി. അദ്ദേഹം ഒരിക്കലും മതമൗലികവാദി ആയിരുന്നില്ല, പക്ഷേ സവര്‍ക്കര്‍ അതായിരുന്നു,' ഗുണ്ടു റാവു പറഞ്ഞു.
ടിപ്പു സുല്‍ത്താനാണ് കോണ്‍ഗ്രസിന്റെ ദൈവം എന്ന് ബിജെപി നേതാവ് ആര്‍ അശോക് പ്രതികരിച്ചു. കോണ്‍ഗ്രസുകാര്‍ എപ്പോഴും ഹിന്ദുക്കളെയാണ് ലക്ഷ്യമിടുന്നതെന്നും അശോക് കുറ്റപ്പെടുത്തി. ?
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ചു. രാഹുല്‍ ഗാന്ധിയാണ് സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്താന്‍ തുടങ്ങിയതെന്നും ഇപ്പോള്‍ മറ്റുള്ളവര്‍ അദ്ദേഹത്തിന്റെ ഇകഴ്ത്തല്‍ മുന്നോട്ട് കൊണ്ടുപോകുകയാണെന്നും ഫഡ്‌നാവിസ് പറഞ്ഞു. പശുവിനെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകള്‍ സവര്‍ക്കര്‍ വളരെ നന്നായി പ്രകടിപ്പിച്ചിട്ടുണ്ട്. പശു കര്‍ഷകനെ അവന്റെ ജനനം മുതല്‍ മരണം വരെ സഹായിക്കുന്നു. അതിനാലാണ് തങ്ങള്‍ പശുവിന് ദൈവത്തിന്റെ പദവി നല്‍കിയിരിക്കുന്നതെനന്നും ഫഡ്‌നാവിസ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്