പാലക്കാട്   ഉപതിരഞ്ഞെടുപ്പിനായുള്ള സ്ഥാനാർത്ഥിയെ ചൊല്ലി ബിജെപിയിൽ തർക്കം 

OCTOBER 3, 2024, 9:31 AM

 പാലക്കാട്: പാലക്കാട് നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പിനായുള്ള സ്ഥാനാർത്ഥിയെ ചൊല്ലി ബിജെപിയിൽ തർക്കമെന്ന് റിപ്പോർട്ട്. 

പാലക്കാട് എംഎൽഎയായിരുന്ന ഷാഫി പറമ്പിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ വടകരയിൽ നിന്ന് ജയിച്ചതോടെയാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

നിലവിൽ വയനാട് ലോക്സഭാ മണ്ഡലത്തിലും പാലക്കാട് നിയമസഭാ മണ്ഡലത്തിലുമാണ് കേരളത്തിൽ ഉപതിരഞ്ഞടുപ്പ് നടക്കാനുള്ളത്.

vachakam
vachakam
vachakam

 കുമ്മനം രാജശേഖരന്റെ നേതൃത്വത്തിൽ ഇന്നലെ നടത്തിയ അഭിപ്രായ സർവ്വേയിൽ ശോഭ സുരേന്ദ്രനാണ് മുൻതൂക്കം. 34 പേരുടെ പിന്തുണ ശോഭാ സുരേന്ദ്രന് ലഭിച്ചപ്പോൾ കെ സുരേന്ദ്രനെ പാലക്കാട് സ്ഥാനാർത്ഥിയാക്കണമെന്ന് 22 അംഗങ്ങളാണ് ആവശ്യപ്പെട്ടത്. സി കൃഷ്ണകുമാറിനെ സ്ഥാനാർത്ഥിയാക്കണമെന്ന് ഒരു വിഭാഗവും താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

ഇതിനിടെ അഭിപ്രായ സർവ്വേ യോഗത്തിൽ നിന്ന് ശോഭാ സുരേന്ദ്രൻ അനുകൂലികളെ മാറ്റിനിർത്താൻ നീക്കം നടന്നതായി ആരോപണം ഉയരുന്നുമുണ്ട്. യോ​ഗത്തിൽ നടത്തിയ അഭിപ്രായ സർവ്വേയുടെ വിവരങ്ങൾ സംസ്ഥാന-ദേശീയ നേതാക്കൾക്ക് കൈമാറും. ഉപതിരഞ്ഞെടുപ്പിലെ തർക്കങ്ങൾ പരിഹരിക്കാൻ ദേശീയ നേതൃത്വമാണ് അഭിപ്രായ സർവേ നടത്താൻ കുമ്മനം രാജശേഖരന് ചുമതല നൽകിയത്.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam