ബിജെപിയുമായി ഊഷ്മള ബന്ധം തുടരാന്‍ ജെഡിയു; സഞ്ജയ് കുമാര്‍ ഝാ വര്‍ക്കിംഗ് പ്രസിഡന്റ്

JUNE 29, 2024, 4:30 PM

ന്യൂഡെല്‍ഹി:രാജ്യസഭാ എംപി സഞ്ജയ് കുമാര്‍ ഝായെ വര്‍ക്കിംഗ് പ്രസിഡന്റായി നിയമിക്കാന്‍ ജനതാദള്‍ യുണൈറ്റഡ് (ജെഡി-യു) തീരുമാനിച്ചു. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷനായി തുടരും. ഡെല്‍ഹിയില്‍ ചേര്‍ന്ന ജെഡിയു ദേശീയ എക്സിക്യൂട്ടീവ് യോഗത്തിന്റേതാണ് തീരുമാനം.  

ബിജെപി നേതൃത്വവുമായുള്ള നല്ല ബന്ധം കൂടി പരിഗണിച്ചാണ് സഞ്ജയ് കുമാര്‍ ഝായെ വര്‍ക്കിംഗ് പ്രസിഡന്റായി നിയമിച്ചത്. രാജ്യസഭയിലെ ജെഡിയു പാര്‍ട്ടി നേതാവ് കൂടിയാണ് അദ്ദേഹം. ബിജെപിയില്‍ നിന്ന് അനുകൂലമായ പ്രതികരണങ്ങള്‍ നേടാനും ഇരു പാര്‍ട്ടികളും തമ്മിലുള്ള സൗഹൃദ ബന്ധം നിലനിര്‍ത്താനും ഝാ അനുയോജ്യനാണെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. 

പരീക്ഷാ ചോദ്യ പേപ്പര്‍ ചോര്‍ച്ചയ്ക്ക് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ശക്തമായ നിയമം കൊണ്ടുവരണമെന്നും യോഗത്തില്‍ ബിജെപി സഖ്യകക്ഷി ആവശ്യപ്പെട്ടു. 

vachakam
vachakam
vachakam

ബിഹാറിന് പ്രത്യേക കാറ്റഗറി പദവിയോ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് പ്രത്യേക സാമ്പത്തിക പാക്കേജോ ആവശ്യപ്പെട്ട് പാര്‍ട്ടി ദേശീയ എക്സിക്യൂട്ടീവ് പ്രമേയം പാസാക്കി.

ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു അധ്യക്ഷനുമായ നിതീഷ് കുമാര്‍, കേന്ദ്രമന്ത്രിമാരായ ലലന്‍ സിംഗ്, രാം നാഥ് താക്കൂര്‍ എന്നിവരും രാജ്യത്തുടനീളമുള്ള മറ്റ് മുതിര്‍ന്ന നേതാക്കളും ഡെല്‍ഹിയില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam