കമ്യൂണിസ്റ്റ് മൂല്യങ്ങള്‍ ഉറപ്പാക്കി ജനബന്ധം വീണ്ടെടുക്കും; പാര്‍ട്ടി ഘടകങ്ങളെ നേര്‍വഴിക്ക് നടത്താന്‍ പി.ബി മാര്‍ഗരേഖ

JULY 2, 2024, 7:14 AM

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിയില്‍ പാഠം പഠിക്കാനുള്ള മാര്‍ഗരേഖ സി.പി.എം. പൊളിറ്റ്ബ്യൂറോ തയ്യാറാക്കും. ഇതനുസരിച്ച് സംസ്ഥാന കമ്മിറ്റി ആവിഷ്‌കരിക്കുന്ന റിപ്പോര്‍ട്ട് അനുസരിച്ചാവും മേല്‍ത്തട്ട് മുതല്‍ ബ്രാഞ്ച്ുതലം വരെ പാര്‍ട്ടി ഘടകങ്ങളുടെ തെറ്റുതിരുത്തല്‍. കമ്യൂണിസ്റ്റ് മൂല്യങ്ങള്‍ ഉറപ്പാക്കി ജനബന്ധം വീണ്ടെടുക്കാനുള്ള നിര്‍ദേശങ്ങളായിരിക്കും മാര്‍ഗരേഖയില്‍.

തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പ്രകടനം, പ്രത്യേകിച്ച് കേരളത്തില്‍ കടുത്ത നിരാശയുണ്ടാക്കിയതിനാലാണ് പാര്‍ട്ടി ഘടകങ്ങളെ നേര്‍വഴിക്കു നടത്താനുള്ള മാര്‍ഗരേഖ തയ്യാറാക്കാന്‍ കേന്ദ്രകമ്മിറ്റിയോഗം പി.ബി.യെ ചുമതലപ്പെടുത്തിയത്. സി.സി.യുടെ അവലോകനം ഈയാഴ്ച സംസ്ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ചചെയ്യും. സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പി.ബി. അംഗം പ്രകാശ് കാരാട്ട് എന്നിവര്‍ പങ്കെടുക്കുന്ന നാലു മേഖലായോഗങ്ങള്‍ ഈ മാസം വിളിച്ചുചേര്‍ത്തിട്ടുണ്ട്. കേന്ദ്രനേതാക്കള്‍ തിരഞ്ഞെടുപ്പില്‍നിന്ന് ഉള്‍ക്കൊള്ളേണ്ട പാഠവും പാര്‍ട്ടി തിരുത്തേണ്ട കാര്യങ്ങളും വിശദീകരിക്കും. ആശയപരമായ വ്യക്തത ഉറപ്പാക്കി, വിശദ തെറ്റുതിരുത്തല്‍ റിപ്പോര്‍ട്ട് സംസ്ഥാനനേതൃത്വം തയ്യാറാക്കും. പാര്‍ട്ടിയും ഭരണവുമൊക്കെ ഇതിലെ ഉള്ളടക്കമാവും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam