സ്പീക്കര്‍ പ്രധാനമന്ത്രി മോദിയെ താണുവണങ്ങിയെന്ന് രാഹുല്‍ ഗാന്ധി; മുതിര്‍ന്നവരെ ബഹുമാനിക്കുന്നത് സംസ്‌കാരമെന്ന് ഓം ബിര്‍ല

JULY 1, 2024, 6:09 PM

ന്യൂഡെല്‍ഹി: തന്നെ കണ്ടപ്പോള്‍ നേരെ നിന്നു വണങ്ങിയ സ്പീക്കര്‍ ഓം ബിര്‍ല പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടപ്പോള്‍ താണുവണങ്ങിയതെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ആരോപണം. സ്പീക്കര്‍ ഓം ബിര്‍ലയും രാഹുലും തമ്മിലുള്ള വാക്കേറ്റത്തിന് ഇതോടെ ലോക്‌സഭ സാക്ഷ്യം വഹിച്ചു. മുതിര്‍ന്നവരെയും സഭാനേതാക്കന്‍മാരെയും ബഹുമാനിക്കുന്നത് തന്റെ സംസ്‌കാരവും ധാര്‍മികതയുമാണെന്ന് ബിര്‍ല മറുപടി പറഞ്ഞു. 

'നിങ്ങള്‍ എനിക്ക് ഹസ്തദാനം ചെയ്യുമ്പോള്‍ ഞാന്‍ ഒരു കാര്യം ശ്രദ്ധിച്ചു. നിങ്ങള്‍ അപ്പോള്‍ നിവര്‍ന്നുനില്‍ക്കുകയായിരുന്നു. എന്നാല്‍ നിങ്ങള്‍ മോദിജിയുടെ കൈ കുലുക്കിയപ്പോള്‍ നിങ്ങള്‍ അദ്ദേഹത്തെ താണുവണങ്ങി', രാഹുല്‍ ഗാന്ധി പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയെ പ്രതിപക്ഷം പ്രോല്‍സാഹിപ്പിച്ചപ്പോള്‍ എന്‍ഡിഎ എംപിമാര്‍ ഇതിനെ എതിര്‍ത്തു. സ്പീക്കറുടെ ചെയറിനെതിരായ ആരോപണമാണിതെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ എഴുന്നേറ്റുനിന്ന് പറഞ്ഞു.

vachakam
vachakam
vachakam

'ബഹുമാനപ്പെട്ട പ്രധാനമന്ത്രി സഭയുടെ നേതാവാണ്, മുതിര്‍ന്നവരെ കാണുമ്പോഴും എന്റെ പ്രായത്തിലുള്ളവരെ കാണുമ്പോഴും ഞാന്‍ തലകുനിക്കുന്നത് എന്റെ സംസ്‌കാരവും ധാര്‍മ്മികതയുമാണ്,'  ഓം ബിര്‍ല പ്രതികരിച്ചു. 

''ഞങ്ങള്‍ മുതിര്‍ന്നവരെ വണങ്ങുകയും ആവശ്യമെങ്കില്‍ അവരുടെ കാലില്‍ തൊടുകയും ചെയ്യും എന്നതാണ് എന്റെ ധാര്‍മ്മികത,'' ഓം ബിര്‍ല കൂട്ടിച്ചേര്‍ത്തു.

'സാര്‍ നിങ്ങളുടെ അഭിപ്രായങ്ങള്‍ ഞാന്‍ മാന്യമായി അംഗീകരിക്കുന്നു, പക്ഷേ സഭയില്‍ സ്പീക്കറെക്കാള്‍ വലിയ ആരും ഇല്ലെന്ന് എനിക്ക് നിങ്ങളോട് പറയാന്‍ ആഗ്രഹിക്കുന്നു' എന്നായിരുന്നു രാഹുലിന്റെ മറുപടി. സ്പീക്കര്‍ സഭയില്‍ എല്ലാറ്റിനും മുകളിലാണ്, നാമെല്ലാവരും അദ്ദേഹത്തിന് മുന്നില്‍ തലകുനിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam