'നയിക്കാൻ നായകൻ വരട്ടെ'; കെ.മുരളീധരനായി കൊച്ചിയിലും ഫ്ലക്സ് ബോർഡുകള്‍

JUNE 29, 2024, 10:56 AM

കൊച്ചി: കെ.മുരളീധരനായി കൊച്ചിയിലും ഫ്ലക്സ് ബോർഡുകള്‍. 'നയിക്കാൻ നായകൻ വരട്ടെ' എന്നാണ് പോസ്റ്ററിലെ വാചകങ്ങള്‍. എറണാകുളം ഗസ്റ്റ് ഹൗസ് പരിസരത്താണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത് എന്നാണ് പുറത്തു വരുന്ന വിവരം.

കോണ്‍ഗ്രസ് പ്രവർത്തകരാണ് ഫ്ലക്സ് ബോർഡ് ഗസ്റ്റ് ഹൗസിന് മുന്നില്‍ സ്ഥാപിച്ചത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. നേരത്തേ തിരുവനന്തപുരത്തടക്കം കെ.മുരളീധരനായി ഫ്ലക്സുകള്‍ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് കൊച്ചിയിലും മുരളീധരന്റെ പേരില്‍ ഫ്ലക്സുകള്‍ പ്രത്യക്ഷപ്പെട്ടത്.

അതേസമയം തൃശൂരിലെ തോല്‍വിക്ക് പിന്നാലെ മുരളീധരൻ കോഴിക്കോട്ടേക്ക് പോയിരുന്നു. എന്നാല്‍ അതിന് ശേഷം മുരളീധരൻ കോണ്‍ഗ്രസിനെ നയിക്കണമെന്ന ആവശ്യം പാർട്ടിയുടെ പല കോണുകളില്‍നിന്നും ഉയർന്നിരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam