സാം പിത്രോഡയെ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ ചെയര്‍മാനായി പുനസ്ഥാപിച്ച് കോണ്‍ഗ്രസ്

JUNE 27, 2024, 1:29 AM

ന്യൂഡെല്‍ഹി: വിവാദ പരാമര്‍ശങ്ങളെത്തുടര്‍ന്ന് സ്ഥാനമൊഴിഞ്ഞ മുതിര്‍ന്ന നേതാവ് സാം പിത്രോഡയെ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ ചെയര്‍മാനായി കോണ്‍ഗ്രസ് ബുധനാഴ്ച പുനഃസ്ഥാപിച്ചു. രാഷ്ട്രീയ നേട്ടത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പ്രസ്താവന വളച്ചൊടിക്കാന്‍ തുടങ്ങിയതോടെയാണ് താന്‍ രാജിവച്ചതെന്ന് സാം പിത്രോഡ പറഞ്ഞു.

മെയ് എട്ടിന്, ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍, കിഴക്കന്‍ രാജ്യങ്ങളിലെ ഇന്ത്യക്കാര്‍ ചൈനക്കാരോട് സാമ്യമുള്ളവരാണെന്നും ദക്ഷിണേന്ത്യയിലുള്ളവര്‍ ആഫ്രിക്കക്കാരെപ്പോലെയാണെന്നും പിത്രോഡ പറഞ്ഞത് വിവാദമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുളള നേതാക്കള്‍ ഇത് പ്രചാരണ വിഷയമാക്കി. ഇതോടെ സാം പിട്രോഡ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് രാജിവെച്ചു. 

ചര്‍ച്ച ചെയ്യപ്പെടുന്നതില്‍ നിന്ന് മാറിനില്‍ക്കാന്‍ ആഗ്രഹിച്ചതിനാലാണ് താന്‍ സ്ഥാനം രാജിവെച്ചതെന്ന് പിട്രോഡ പറഞ്ഞു.

vachakam
vachakam
vachakam

'പ്രധാനമന്ത്രി വസ്തുതകള്‍ വളച്ചൊടിക്കാന്‍ തുടങ്ങി. സാം പിത്രോഡയെക്കുറിച്ച് അദ്ദേഹം സംസാരിച്ചു തുടങ്ങി. സാം പിത്രോഡ പറഞ്ഞതില്‍ അദ്ദേഹം ഇടപെടേണ്ട ആവശ്യമില്ല,' കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

തന്റെ പരാമര്‍ശങ്ങള്‍ വംശീയമായിരുന്നില്ലെന്നും ഒരുപക്ഷേ താരതമ്യം അത്ര മികച്ചതായിരുന്നില്ലെന്നും പിത്രോഡ പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam