പാലക്കാട്  പത്മജയോ ശോഭസുരേന്ദ്രനോ മത്സരിക്കുമെന്ന് സൂചന

JUNE 25, 2024, 9:50 AM

പാലക്കാട്: പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിനായി സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ സജീവമാക്കി ബിജെപി.  ശോഭാ സുരേന്ദ്രനെ പാലക്കാട് സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യം ജില്ലയിലെ ഒരു വിഭാഗം ഉയര്‍ത്തുന്നുണ്ട്. 

ആലപ്പുഴയില്‍ കെ സി വേണുഗോപാലിനെതിരെ മത്സരിച്ച് വോട്ട് ഉയര്‍ത്തിയ ശോഭാ സുരേന്ദ്രന് പാലക്കാട് ശക്തമായ മത്സരം കാഴ്ച്ചവെക്കാനാവുമെന്ന വിലയിരുത്തലിലാണ് നിര്‍ദേശം.

എന്നാല്‍ ദേശീയ തലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ശോഭാ സുരേന്ദ്രനെ മത്സരിപ്പിക്കുകയും പാലക്കാട് പത്മജ വേണുഗോപാലിനെയോ സി കൃഷ്ണകുമാറിനെയോ മത്സരിപ്പിക്കണമെന്നുമാണ് ബിജെപിയിലെ മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം.

vachakam
vachakam
vachakam

 രാഹുല്‍ ഗാന്ധി റായ്ബറേലി സീറ്റിലേക്ക് മാറിയതോടെ ഒഴിഞ്ഞ വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ സഹോദരിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധിയാണ് മത്സരിക്കുന്നത്.

  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam