തിരഞ്ഞെടുപ്പിലെ തിരിച്ചടി: മുഖ്യമന്ത്രി പിണറായി വിജയന്‍ മാറുമോയെന്ന ചോദ്യം തള്ളിക്കളയാതെ യെച്ചൂരി

JUNE 23, 2024, 6:21 AM

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിയെത്തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മാറുമോയെന്ന ചോദ്യം തള്ളിക്കളയാതെ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വിമര്‍ശനങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കുമൊക്കെയുള്ള ഉത്തരം 28 മുതല്‍ 30 വരെ നടക്കുന്ന കേന്ദ്ര കമ്മിറ്റിയോഗത്തില്‍ ഉണ്ടാവുമെന്നാണ് യെച്ചൂരി പറഞ്ഞുവച്ചത്.

കഴിഞ്ഞ ദിവസം കൊല്‍ക്കത്തയിലെ വാര്‍ത്താ സമ്മേളനത്തിനിടെ യെച്ചൂരി നടത്തിയ പ്രതികരണത്തില്‍ ചര്‍ച്ചകളുടെയും അഭ്യൂഹങ്ങളുടെയും പുകച്ചുരുളുകള്‍ ഉരുണ്ടുകൂടുകയാണ് പാര്‍ട്ടിയില്‍. കേരളത്തില്‍ പാര്‍ട്ടിയുടെ പ്രകടനത്തില്‍ കടുത്ത നിരാശയുണ്ടെന്നാണ് തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ചേര്‍ന്ന പോളിറ്റ് ബ്യൂറോ പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നത്. തുടര്‍ന്ന് കേരളത്തില്‍ സംസ്ഥാന നേതൃയോഗങ്ങള്‍ ചേരുന്നതിനിടെയായിരുന്നു കൊല്‍ക്കത്തയില്‍ യെച്ചൂരിയുടെ അഭിപ്രായ പ്രകടനം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam