ഓർമാ ഇന്റർനാഷണൽ ഗ്രാന്റ് പേരന്റ്‌സ് ഡേ ആഘോഷങ്ങൾ സെപ്തം. 22ന്

JUNE 28, 2024, 12:33 AM

ഫിലഡൽഫിയ: ഓർമാ ഇന്റർനാഷണലിന്റെ നേതൃത്വത്തിൽ ഗ്രാന്റ് പേരന്റ്‌സ് ഡേ  സെപ്തംബർ 22ന് ആഘോഷിയ്ക്കും. ഓർമാ ഇന്റർനാഷണൽ ഫിലഡൽഫിയാ ചാപ്റ്റർ പുതിയ ഭരണസമിതിയുടെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ഇതോടൊപ്പം നടത്തും. ഫിലഡൽഫിയാ സെന്റ് തോമസ് സീറോ മലബാർ ഓഡിറ്റോറിയത്തിൽ വൈകുന്നേരം 3:30 മുതൽ 7 മണിവരെയാണ് മുഖ്യ സമ്മേളന പരിപാടികൾ.

ഓർമാ ഇന്റർനാഷണൽ ഫിലഡൽഫിയാ ചാപ്റ്റർ പ്രസിഡന്റ് ഷൈലാ രാജനും ഭരണ സമിതി അംഗങ്ങളും സമ്മേളന ക്രമീകരണ കാര്യങ്ങൾ ഏകോപിപ്പിക്കുന്നു. അനുഭവ സമ്പത്തിന്റെ കരുത്തിൽ ലോക ഗതികളെ സന്മാർഗത്തിൽ ഉറപ്പിയ്ക്കുന്നതിന് വല്യച്ഛന്റെയും വല്യമ്മയുടെയും പ്രസക്തി മറ്റാരെക്കാളും മലയാള ശീലങ്ങളിൽ പതിഞ്ഞിട്ടുള്ളതാണെന്ന് ആമുഖ പ്രസംഗത്തിൽ ഓർമാ ഇന്റർനാഷനൽ ട്രസ്റ്റീ ബോഡ് ചെയർമാൻ ജോസ് ആറ്റുപുറം പറഞ്ഞു. 

ജോലിത്തിരക്കുകളിൽ മാതാ പിതാക്കൾ സമയക്കുറവെന്ന  തടസ്സങ്ങളിൽ പതറുമ്പോൾ, പുതു തല മുറയ്ക്ക് വഴിവെളിച്ചമേകാൻ  മുത്തച്ഛനും മുത്തച്ഛിയുമുണ്ട് എന്ന ആശ്വാസമാണ് ഭാവിയുടെ ബലം. ഈ തിരിച്ചറിവിനെ പ്രോത്സാഹിപ്പിക്കുകയാണ് ഓർമാ ഇൻന്റർനാഷണൽ ഗ്രാന്റ് പേരന്റ്‌സ് ഡേ സെലിബ്രേഷൻ കൊണ്ട് ഉദ്ദേശിയ്ക്കുന്നത് എന്ന് ഓർമാ ഇന്റർനാഷണൽ  പ്രസിഡന്റ് ജോർജ് നടവയൽ അദ്ധ്യക്ഷപ്രസംഗത്തിൽ വ്യക്തമാക്കി.

vachakam
vachakam
vachakam

വിവിധ ഭാരവാഹികളായ വിൻസന്റ് ഇമ്മാനുവേൽ, ജോസ് തോമസ്, അലക്‌സ് തോമസ്, റോഷൻ പ്‌ളാമൂട്ടിൽ, അരുൺ കോവാട്ട്, അലക്‌സ് അബ്രാഹം, സർജന്റ് ബ്ലസ്സൻ മാത്യൂ, റോബർട് ജോൺ അരീച്ചിറ, ജൊ തോമസ്, എയ്മ്‌ലിൻ തോമസ്, ജിത് ജേ, ലീതൂ ജിതിൻ, സെബിൻ സ്റ്റീഫൻ, മറിയാമ്മ ജോർജ്,  സിനോജ് അഗസ്റ്റിൻ വട്ടക്കാട്ട് , ജോയി തട്ടാർകുന്നേൽ, സേവ്യർ ആന്റണി എന്നിവർ പ്രസംഗിച്ചു.

പി.ഡി. ജോർജ് നടവയൽ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam