സ്‌കോളർഷിപ്പ് ലഭിക്കാൻ അച്ഛൻ മരണപ്പെട്ടെന്ന് രേഖപ്പെടുത്തി: ഇന്ത്യൻ വിദ്യാർത്ഥി യുഎസ്സിൽ അറസ്റ്റിൽ

JUNE 28, 2024, 3:26 PM

പെൻസിൽവാനിയ: സ്‌കോളർഷിപ്പ് ലഭിക്കാനായി അച്ഛൻ  മരണപ്പെട്ടുവെന്ന് സർട്ടിഫിക്കറ്റുകളിൽ വ്യാജ വിവരം നൽകിയ ഇന്ത്യൻ വിദ്യാർത്ഥി യുഎസ്സിൽ അറസ്റ്റിലായി.പെൻസിൽവാനിയയിലെ ലെഹി സർവകലാശാലയിലെ വിദ്യാർത്ഥിയായ ആര്യൻ ആനന്ദ് ആണ് ഇത്തരമൊരു കുരുക്കിൽപ്പെട്ടത്.

തൻ്റെ പത്താം ക്ലാസ് ബോർഡ് പരീക്ഷാഫലം വ്യാജമായി ഉണ്ടാക്കിയതാണെന്നും  ഫുൾ സ്കോളർഷിപ്പോടെ യുഎസ് കോളേജിൽ പ്രവേശനം ലഭിക്കാൻ വ്യാജ വിവരങ്ങൾ ഉപയോഗിച്ചുവെന്നും ഇയാൾ കുറ്റസമ്മതം നടത്തി.

കോളേജിൽ പ്രവേശനം നേടിയ ശേഷം തനിക്ക് തനിക്ക് പഠനത്തിൽ താൽപ്പര്യം നഷ്ടപ്പെട്ടുവെന്നും അമിതമായ മദ്യപാനത്തിലേക്ക് തിരിയുകയും സ്കോളർഷിപ്പ് നിലനിർത്താൻ പരീക്ഷകളിൽ തട്ടിപ്പ് നടത്തുകയും ചെയ്തു. പണം സമ്പാദിക്കാനായി ഇൻ്റേൺഷിപ്പും വ്യാജമായി നടത്തിയെന്നും ആനന്ദ് മൊഴി നൽകിയിട്ടുണ്ട്.

vachakam
vachakam
vachakam

വ്യാജരേഖ ചമച്ചതിനും സേവനങ്ങൾ മോഷ്ടിച്ചതിനും രണ്ട് മാസം മുമ്പ് ആനന്ദിനെ അറസ്റ്റ് ചെയ്തുവെന്നും 20 വർഷത്തെ തടവ് ശിക്ഷ വിധിക്കപ്പെട്ടെന്നും 6ABC റിപ്പോർട്ട് ചെയ്തു. എന്നാൽ, സർവകലാശാലാ അധികൃതരുടെ അഭ്യർഥന മാനിച്ച് 19കാരനെ ജയിൽ മോചിതനാക്കി ഇന്ത്യയിലേക്ക് നാടുകടത്തി.

ENGLISH SUMMARY: Indian Student arrested for submitting Father's fake Death For US Scholarship

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam