സിദ്ധാർത്ഥൻ കേസ്; പുറത്താക്കിയ വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാനുള്ള അനുമതിക്കെതിരെ  അപ്പീൽ നൽകും

JUNE 28, 2024, 6:10 AM

കൽപ്പറ്റ:  സിദ്ധാർത്ഥൻ്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ കോളേജ് പുറത്താക്കിയ വിദ്യാർത്ഥിക്ക് പരീക്ഷ എഴുതാനുള്ള അനുമതിക്കെതിരെ വെറ്റിനറി സർവകലാശാല അപ്പീൽ നൽകും. 

 ഹൈക്കോടതി സിംഗിൽ ബെഞ്ച് പഠന വിലക്ക് നേരിട്ടവർക്ക് പരീക്ഷ എഴുതാൻ അനുമതി നൽകിയിരുന്നു. ഇതിനെതിരെയാണ് സർവ്വകലാശാല രം​ഗത്തെത്തിയത്.

19 വിദ്യാർത്ഥികളെയാണ് സർവകലാശാല ഡി ബാർ ചെയ്തത്. കേസിൽ അപ്പീൽ നൽകാൻ സ്റ്റാൻഡിങ് കൗൺസിലിനെ വിസി ചുമതലപ്പെടുത്തി. 

vachakam
vachakam
vachakam

പ്രാക്ടികൽ പരീക്ഷ ഉൾപ്പെടെ അടുത്ത ദിവസങ്ങളിൽ നടക്കും. വെറ്റിനറി കൗൺസിൽ ഓഫ് ഇന്ത്യയുടെ ചട്ടമനുസരിച്ച് 75 ശതമാനം ഹാജരില്ലെങ്കിൽ പരീക്ഷ എഴുതാനാകില്ല.  

പ്രതികൾക്ക് പരീക്ഷ എഴുതാൻ അനുമതിയുണ്ടെങ്കിലും ഇവരുടെ പരീക്ഷ ഫലം പ്രസിദ്ധീകരിക്കില്ല. റാഗിങ് സ്ഥിരീകരിച്ചതിന് പിന്നാലെ, കോളേജ് പുറത്താക്കിയ വിദ്യാർത്ഥികൾ ഹൈക്കോടതിയെ സമീപിച്ച് പരീക്ഷ എഴുതാനുള്ള ഉത്തരവ് നേടുകയായിരുന്നു.  


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam