പീഡനക്കേസ് പ്രതിയായ നേതാവിനെ തിരിച്ചെടുത്തു; തിരുവല്ല സിപിഐഎമ്മിൽ കയ്യാങ്കളി

JUNE 30, 2024, 10:13 AM

പീഡനക്കേസ് പ്രതിയായ സിപിഐഎം നേതാവിനെ പാർട്ടിയിൽ തിരിച്ചെടുത്തതിനെച്ചൊല്ലി തിരുവല്ല ടൗൺ നോർത്ത് ലോക്കൽ കമ്മിറ്റി യോഗത്തിൽ കയ്യാങ്കളി നടന്നതായി റിപ്പോർട്ട്. സി.സി. സജിമോനെ തിരിച്ചെടുത്ത സംഭവത്തിലാണ് തർക്കമുണ്ടായത് എന്നാണ് പുറത്തു വരുന്ന വിവരം. 

അതേസമയം സജിമോനെ തിരിച്ചെടുത്ത പാർട്ടി തീരുമാനം റിപ്പോർട്ട് ചെയ്യാൻ വിളിച്ച ലോക്കൽ കമ്മിറ്റി യോഗത്തിൽ സജിമോനും പങ്കെടുക്കാൻ എത്തിയതാണ് വലിയ തർക്കത്തിൽ കലാശിച്ചത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. ഇയാളെ യോഗത്തിൽ നിന്ന് ഒഴിവാക്കി കൊണ്ടുവേണം തീരുമാനം റിപ്പോർട്ട് ചെയ്യാൻ എന്ന് ഒരു വിഭാഗം പ്രതികരിച്ചു. തർക്കത്തിനൊടുവിൽ സജിമോനെ യോഗത്തിൽനിന്ന് ഇറക്കിവിട്ടു. കേന്ദ്ര കമ്മിറ്റി അംഗങ്ങൾ ഇടപെട്ട് പുറത്താക്കിയ സജിമോനെ കണ്ട്രോൾ കമ്മീഷനാണ് തിരിച്ചെടുത്തത്.

യുവതിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിലും കുഞ്ഞിൻറെ ഡിഎൻഎ പരിശോധന സമയത്ത് ആൾമാറാട്ടം നടത്തിയ കേസിലും സജിമോൻ പ്രതിയാണ്. വനിതാ നേതാവിന്റെ നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ചു എന്ന കേസും സജിമോന്റെ പേരിലുണ്ട്. കഴിഞ്ഞ ഡിസംബറിലാണ് ഇയാളെ പാർട്ടിയിൽനിന്ന് പുറത്താക്കിയത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam