പീഡനക്കേസ് പ്രതിയായ നേതാവിനെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തു; സിപിഎം ലോക്കല്‍ കമ്മിറ്റി യോഗത്തില്‍ കൈയാങ്കളി

JUNE 30, 2024, 9:37 AM

പത്തനംതിട്ട: പീഡനക്കേസ് പ്രതിയായ സിപിഎം നേതാവിനെ പാർട്ടിയില്‍ തിരിച്ചെടുത്തതിനെ ചൊല്ലി ലോക്കല്‍ കമ്മിറ്റി യോഗത്തില്‍ കൈയാങ്കളി. തിരുവല്ല ടൗണ്‍ നോർത്ത് ലോക്കല്‍ കമ്മിറ്റി യോഗത്തിലാണ് സംഭവം.

ടൗണ്‍ നോർത്ത് എല്‍സി സെക്രട്ടറിയായിരുന്ന സി.സി. സജിമോനെ ലോക്കല്‍ കമ്മിറ്റിയില്‍ തിരികെ എടുത്തത് റിപ്പോർട്ട് ചെയ്യാൻ യോഗം ചേർന്നിരുന്നു. ഈ യോഗത്തില്‍ പങ്കെടുക്കാൻ സജിമോൻ എത്തിയതാണ് പ്രതിഷേധത്തിന് കാരണമായത്.

ഇയാളെ യോഗത്തില്‍നിന്ന് ഒഴിവാക്കി കൊണ്ടുവേണം തീരുമാനം റിപ്പോർട്ട് ചെയ്യാൻ എന്ന് ഒരു വിഭാഗം വദിച്ചു. തർക്കത്തിനൊടുവില്‍ സജിമോനെ യോഗത്തില്‍നിന്ന് ഇറക്കിവിട്ടു.

vachakam
vachakam
vachakam

യുവതിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിലും കുഞ്ഞിന്‍റെ ഡിഎൻഎ പരിശോധന സമയത്ത് ആള്‍മാറാട്ടം നടത്തിയ കേസിലും സജിമോൻ പ്രതിയാണ്. വനിതാ നേതാവിന്‍റെ നഗ്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസും സജിമോന്‍റെ പേരിലുണ്ട്.

കഴിഞ്ഞ ഡിസംബറിലാണ് ഇയാളെ പാർട്ടിയില്‍നിന്ന് പുറത്താക്കിയത്. കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ ഇടപെട്ട് പുറത്താക്കിയ സജിമോനെ കണ്ട്രോള്‍ കമ്മീഷനാണ് തിരിച്ചെടുത്തത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam