കേരളത്തിന്റെ വണ്ടി തമിഴ്‌നാട് പിടിച്ചിട്ടാല്‍ തമിഴ്‌നാടിന്റെ വണ്ടി കേരളവും പിടിച്ചിടും; ശബരിമല സീസണാണ് വരുന്നത്; തമിഴ്‌നാടിനെ ഞെട്ടിച്ചു ഗണേഷ്‌കുമാർ 

JUNE 27, 2024, 10:06 PM

തമിഴ്‌നാട്ടില്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് കൂടിയാലോചനയില്ലാതെ നികുതി ചുമത്തുന്നതിനെതിരെ  വിമര്‍ശനവുമായി ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ രംഗത്ത്. കേരള സര്‍ക്കാരുമായി കൂടിയാലോചന നടത്താതെ തമിഴ്‌നാട് 4000 രൂപ നികുതി വര്‍ധിപ്പിച്ചെന്നാണ് ഗണേഷ് കുമാര്‍ വ്യക്തമാക്കിയത്. 

അതേസമയം തമിഴ്‌നാട് സര്‍ക്കാര്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് മുന്നറിയിപ്പ് ഇല്ലാതെ നികുതി ഈടാക്കിയാല്‍ തമിഴ്‌നാടിന്റെ വണ്ടി കേരളവും പിടിച്ചിടുമെന്ന് ഗതാഗത മന്ത്രി മുന്നറിയിപ്പ് നല്‍കി. അവിടെ 4000 വാങ്ങിയാല്‍ ഇവിടെയും 4000 വാങ്ങിക്കും. ശബരിമല സീസണാണ് വരുന്നതെന്ന് തമിഴ്‌നാട് ഓര്‍മിക്കണം. ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ ശബരിമലയില്‍ എത്തുന്നത് തമിഴ്‌നാട്ടില്‍ നിന്നാണെന്നും സഭയില്‍ മന്ത്രി കെ ബി ഗണേഷ് കുമാര്‍ ചൂണ്ടിക്കാട്ടി. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam