മാതൃവേദി പിതൃവേദി സംഗമം നടത്തി

JUNE 28, 2024, 12:38 AM

കോട്ടയം ഫൊറോനാ മാതൃവേദി പിതൃവേദി  സംഗമം താഴത്തങ്ങാടി സേക്രഡ് ഹാർട്ട്  പള്ളിയിൽ നടത്തി. കോട്ടയം ഫൊറോന വികാരി റവ. ഡോ. ഫിലിപ്പ് നെൽപ്പുരപറമ്പിൽ ഉദ്ഘാടന കർമം നിർവഹിച്ചു.

ലോക മാതൃദിനം,  കുടുംബദിനം, പിതൃദിനം, നവോമിദിനം, പരിസ്ഥിതി ദിനം, ലഹരിവിരുദ്ധ ദിനം എന്നിവ ആചരിച്ചു. ഫൊറോന പ്രസിഡന്റ് തോമസ് വലിയമറ്റം അധ്യക്ഷത വഹിച്ചു. അതിരൂപത പിതൃവേദി സെക്രട്ടറി ജോഷി കൊല്ലാപുരം ലഹരി വിരുദ്ധ ദിന സന്ദേശം നൽകി.

മാതൃവേദി പ്രസിഡന്റ്  സൂസമ്മ പയസ് ആമുഖ സന്ദേശം നൽകി. സജി ആക്കിമാട്ടേൽ,മിനി തോമസ്, ടോമി മേക്കാട്ട്, കെ.എസ്സ്. ചെറിയാൻ എന്നിവർ പ്രസംഗിച്ചു.

vachakam
vachakam
vachakam

അഞ്ചു  മക്കളോ അതിൽ കൂടുതലോ ഉള്ള കുടുംബങ്ങളെയും നാൽപതു  വർഷമായി പിതൃവേദിയിൽ പ്രവർത്തിക്കുന്ന മുതിർന്ന പിതാക്കന്മാരെയും ചടങ്ങിൽ ആദരിച്ചു. യൂണിറ്റുകളിൽ നിന്നുള്ള മാതൃവേദി പിതൃവേദി അംഗങ്ങളുടെ വിവിധ  കലാപരിപാടികളും അരങ്ങേറി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam