നാഗേന്ദ്രനായി സുരാജ്!!ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാർ പുതിയ വെബ്‌സീരിസ് നാഗേന്ദ്രൻസ് ഹണിമൂൺസ് ടീസർ!!

JUNE 28, 2024, 12:24 AM

ഡിസ്‌നി + ഹോട്ട്‌സ്റ്റാറിന്റെ നാലാമത്തെ മലയാളം സീരീസായ നാഗേന്ദ്രൻസ് ഹണിമൂൺസ്‌ന്റെ ടീസർ പുറത്തിറങ്ങി. പൊട്ടിച്ചിരിയുടെ പുതിയ മേളമൊരുക്കി കൊണ്ട്, ഒട്ടേറെ ട്വിസ്റ്റുകളും, ഇത് വരെ കാണാത്ത കോമഡി സന്ദർഭങ്ങളും നിറഞ്ഞ സീരിസിന്റെ സ്ട്രീമിംഗ് ഉടൻ ആരംഭിക്കും. 

സുരാജ് വെഞ്ഞാറമൂട് നായകനായ നാഗേന്ദ്രൻസ് ഹണിമൂൺസ് ൽ മലയാളികളുടെ പ്രിയപ്പെട്ട താര നിര തന്നെ അണിനിരക്കുന്നു. ഗ്രേസ് ആന്റണി, ശ്വേതാ മേനോൻ, കനി കുസൃതി, അൽഫി പഞ്ഞിക്കാരൻ, പ്രശാന്ത് അലക്‌സാണ്ടർ, കലാഭവൻ ഷാജോൺ, രമേശ് പിഷാരടി, നിരഞ്ജനാ അനൂപ്, അമ്മു അഭിരാമി, ജനാർദ്ദനൻ തുടങ്ങിയവർ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. നാഗേന്ദ്രൻ എന്ന കഥാപാത്രമായി ആണ് സൂരാജ് വെബ് സീരീസിലെത്തുന്നത്. വൺ ലൈഫ് 5 വൈഫ് എന്ന നാഗേന്ദ്രൻസ് ഹണിമൂണിന്റെ ടാഗ് ലൈൻ ഏറെ കൗതുകമുണർത്തുന്നതാണ്.


vachakam
vachakam
vachakam

നിതിൻ രഞ്ജി പണിക്കർ രചനയും, സംവിധാനവും നിർമാണവും നിർവഹിക്കുന്ന ഈ വെബ് സീരിസിന്റെ ചായാഗ്രഹണം നിഖിൽ എസ് പ്രവീൺ നിർവഹിക്കുന്നു. രഞ്ജിൻ രാജ് സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നത്.

വാർത്താപ്രചരണം  വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam