കങ്കണ റണാവത്തിന്റെ 'എമർജൻസി'; റിലീസ് തീയതി പ്രഖ്യാപിച്ചു താരം 

JUNE 26, 2024, 9:55 AM

കങ്കണ റണാവത്തിന്റെ വരാനിരിക്കുന്ന ചിത്രമാണ് എമർജൻസി. ചിത്രത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വേഷത്തിലാണ് കങ്കണ അഭിനയിക്കുന്നത്. ചിത്രത്തിന്റെ റിലീസ് തീയതി സംബന്ധിച്ച് വെളിപ്പെടുത്തൽ നടത്തി രംഗത്ത് എത്തിയിരിക്കുകയാണ് താരം ഇപ്പോൾ.

തൻ്റെ ഇൻസ്റ്റാഗ്രാമിലൂടെ ആണ് കങ്കണ ഇക്കാര്യം അറിയിച്ചത്. സെപ്തംബർ 6 ന് ചിത്രം റിലീസ് ചെയ്യുമെന്ന് ആണ് പോസ്റ്റിൽ കങ്കണ വ്യക്തമാക്കിയിരിക്കുന്നത്. പോസ്റ്ററിൽ ഇന്ദിരാ ഗാന്ധിയുടെ വേഷത്തിൽ ഇരിക്കുന്ന കങ്കണയെ ആണ് കാണാനാകുന്നത്. "സ്വാതന്ത്ര്യ ഇന്ത്യയുടെ ഇരുണ്ട അധ്യായത്തിൻ്റെ 50-ാം വർഷത്തിൻ്റെ തുടക്കം എന്നാണ് അടിക്കുറുപ്പിൽ കങ്കണ കുറിച്ചത്.

പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പിനെ തുടർന്ന് ചിത്രത്തിൻ്റെ റിലീസ് തീയതി കഴിഞ്ഞ മാസം മാറ്റിവെച്ചിരുന്നു. എമർജൻസിയുടെ എഴുത്തുകാരിയും സംവിധായികയും നിർമ്മാതാവും കങ്കണ തന്നെയാണ്. മണികർണിക ഫിലിംസ് പ്രൊഡക്ഷൻ്റെ കീഴിൽ നിർമ്മിച്ച ഈ സിനിമ ഒരു രാഷ്ട്രീയ നാടകമാണ്.

vachakam
vachakam
vachakam

അനുപം ഖേർ, മഹിമ ചൗധരി, മിലിന്ദ് സോമൻ, ശ്രേയസ് തൽപാഡെ, വിശാഖ് നായർ, അന്തരിച്ച സതീഷ് കൗശിക് എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. രേണു പിട്ടിയും കങ്കണയും ചേർന്ന് നിർമ്മിച്ച ചിത്രത്തിൻ്റെ തിരക്കഥയും സംഭാഷണവും റിതേഷ് ഷായാണ് ഒരുക്കിയിരിക്കുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam