'കൽക്കി 2898 എഡി' രണ്ടാം ഭാഗം എപ്പോള്‍?

JUNE 29, 2024, 9:27 AM

നാഗ് അശ്വിൻ സംവിധാനം ചെയ്ത് പ്രഭാസ്, ദീപിക പദുക്കോൺ, അമിതാഭ് ബച്ചൻ, കമൽഹാസൻ എന്നിവർ അഭിനയിച്ച് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സയൻസ് ഫിക്ഷൻ ചിത്രമാണ് 'കൽക്കി 2898 എഡി'. 

ജൂൺ 27 ന് റിലീസ് ചെയ്ത ചിത്രം മുതൽ മികച്ച പ്രതികരണമാണ് നേടുന്നത്. പുരാണകഥകളെ ഫ്യൂച്ചറിസ്റ്റിക് വീക്ഷണത്തോടെ അവതരിപ്പിക്കുന്ന ചിത്രം "തുടരും..." എന്ന് സൂചിപ്പിച്ച് ഒരു ക്ലിഫ്‌ഹാംഗറോടെയാണ് അവസാനിക്കുന്നത്. 

ചിത്രത്തിൻ്റെ രണ്ടാം ഭാഗം എപ്പോൾ എത്തുമെന്ന ചോദ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉയരുന്നത്. സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെ പ്രഭാസ് പറഞ്ഞു.

vachakam
vachakam
vachakam

സിനിമയുടെ ലോകം വലുതാണ്. ഒരു സിനിമയിൽ പറയാവുന്ന ഒരു കഥയായി അല്ല നാഗ് അശ്വിന്‍ അവതരിപ്പിക്കുക എന്നും സൂചിപ്പിച്ചിരുന്നു. എന്നാല്‍ ആദ്യ ചിത്രത്തിന്‍റെ പ്രതികരണത്തെ അടിസ്ഥാനമാക്കിയാണ് യൂണിവേഴ്സ് ഉണ്ടാകുക എന്ന സൂചന നാഗ് അശ്വിന്‍ നേരത്തെ നല്‍കിയിരുന്നു.

പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ചിത്രത്തിന്‍റെ രണ്ടാം ഭാഗം ഉറപ്പായി എന്ന വിവരമാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നാഗ് അശ്വിന്‍ തന്നെ ഇത് സ്ഥിരീകരിച്ചെന്നാണ് വിവരം. മൂന്ന് വര്‍ഷത്തിനുള്ളില്‍ ചിത്രത്തിന്‍റെ രണ്ടാം ഭാഗം ഒരുക്കും എന്ന വിവരമാണ് പുറത്തുവരുന്നത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam