വരുൺ ധവാന്റെ നായികയായി ശ്രീലീല ബോളിവുഡിലേക്ക് 

JUNE 26, 2024, 10:45 AM

തെന്നിന്ത്യന്‍ നടിമാര്‍ക്ക് ഇപ്പോള്‍ ബോളിവുഡില്‍ നല്ലകാലമാണ്. അവസരങ്ങളുടെ പെരുമഴയാണ്. നയന്‍താരയ്ക്കും രശ്മികയ്ക്കും  പിന്നാലെ നടി ശ്രീലീലയും ബോളിവുഡിലേക്ക് പ്രവേശിക്കുന്നു.

വരുണ്‍ ധവാന്റെ നായികയായി ഹിന്ദിയില്‍ അരങ്ങേറാന്‍ ഒരുങ്ങുകയാണ് നടി. വരുണ്‍ധവാനും ഡേവിഡ് ധവാനും ഒന്നിക്കുന്ന മൂന്നാമത്തെ സിനിമയുടെ ഷൂട്ടിംഗ് 2024 ജൂലൈയില്‍ തുടങ്ങും.

സിനിമയില്‍ വരുണ്‍ധവാന് നായികയായി കരാര്‍ ചെയ്തിട്ടുള്ളത് ശ്രീലീലയെയാണ്. ടിപ്സ് എന്റര്‍ടൈന്‍മെന്റിനു കീഴില്‍ രമേഷ് തൗരാനി നിര്‍മ്മിക്കുന്ന ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. 

vachakam
vachakam
vachakam

സിനിമയില്‍ രണ്ടു നായികമാരുണ്ട്.മൃണാല്‍ താക്കൂറാണ്  രണ്ടാമത്തെ നായികയാകുന്നത്. ജൂലൈ പകുതിയോടെ ചിത്രീകരണം ആരംഭിക്കും.  2025 ഒക്ടോബര്‍ 2 ന് തിയറ്ററുകളില്‍ റിലീസിനെത്തും.  വർക്ക് ഫ്രണ്ടിൽ, സാമന്ത റൂത്ത് പ്രഭുവിനൊപ്പം സിറ്റാഡലിൽ വരുൺ ധവാനും പ്രത്യക്ഷപ്പെടും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam