ഡൈവേർജൻ്റ് സീരീസ്: അവസാനഭാഗം അസെൻഡൻ്റ് ഉപേക്ഷിച്ചതിന് കാരണമെന്ത്?

JUNE 26, 2024, 11:51 AM

10 വർഷം മുമ്പ്  2014-നാണ് ഡൈവർജൻ്റ് ആദ്യമായി പ്രദർശിപ്പിച്ചത്. എന്നാൽ മറ്റ് അഡാപ്റ്റേഷനുകളിൽ നിന്ന് വ്യത്യസ്തമായി, അതിന് ശരിയായ ഒരു അവസാനം  ഉണ്ടായിരുന്നില്ല.

വെറോണിക്ക റോത്തിൻ്റെ ഹിറ്റ് ബുക്ക് ഫ്രാഞ്ചൈസിയെ അടിസ്ഥാനമാക്കിയ സീരിസിൽ ഷൈലിൻ വുഡ്‌ലി ആണ് അഭിനയിച്ചത്. പിന്നീട് ഇതിന് മൂന്ന് ഭാഗങ്ങൾ വന്നു. ദി ഡൈവർജൻ്റ് സീരീസിൽ  അസെൻഡൻ്റ്  അവസാന ഭാഗമാകേണ്ടതായിരുന്നു. എന്നാൽ  സീരീസ്  ഒടുവിൽ ഉപേക്ഷിക്കപ്പെട്ടു.

അസെൻഡൻ്റ് എന്ന് പേരിട്ടിരിക്കുന്ന നാലാമത്തെയും അവസാനത്തെയും സിനിമ, ഫ്രാഞ്ചൈസി അവസാനിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നു, എന്നാൽ അലെജിയൻറിൻ്റെ മോശം ബോക്സ് ഓഫീസ് പ്രകടനം കാരണം അത് ഉപേക്ഷിക്കുകയായിരുന്നു.  അലജിയൻ്റിൻ്റെ ആഗോള ബോക്‌സ് ഓഫീസ് വരുമാനം 180 മില്യൺ ഡോളറിൽ കുറവായപ്പോൾ കൂടുതൽ സിനിമകൾ നിർമ്മിക്കുന്നത് ലാഭകരമല്ലെന്ന് സ്റ്റുഡിയോകൾ മനസ്സിലാക്കി.

vachakam
vachakam
vachakam

യഥാർത്ഥത്തിൽ, ദി ഡൈവർജൻ്റ് സീരീസ്: അലെജിയൻ്റ് എന്നതിൻ്റെ ഉദ്ദേശ്യം വെറോണിക്ക റോത്തിൻ്റെ ട്രൈലോജിയിലെ അവസാന പുസ്തകത്തെ രണ്ട് സിനിമകളായി വിഭജിക്കുകയായിരുന്നു.  നിർഭാഗ്യവശാൽ, അലെജിയൻ്റ് ബോക്‌സ് ഓഫീസിൽ മികച്ച പ്രകടനം നടത്തിയില്ല.

2016 ജൂലൈയിൽ, തിയറ്റർ റിലീസിന് പകരം ഒരു ടെലിവിഷൻ ചിത്രത്തിലൂടെ കഥ അവസാനിക്കുമെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടു. ഈ മാറ്റത്തിൽ അഭിനേതാക്കൾ  സന്തുഷ്ടരായിരുന്നില്ല. ഓരോ തവണ കഴിയുന്തോറും സിനിമകളുടെ നിർമ്മാണച്ചെലവ് വർധിച്ചു വരുന്നതും പ്രകടമായിരുന്നു. ദി ഡൈവർജൻ്റ് സീരീസ്: അസെൻഡൻ്റ് ഒടുവിൽ 2018-ൽ റദ്ദാക്കപ്പെട്ടു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam