'ഇത് അത് തന്നെ.... ' കൊച്ച് പുസ്തകത്തിന്റെ കഥ ഉറപ്പിച്ച് സമാധാന പുസ്തകം ട്രയിലർ

JUNE 25, 2024, 10:04 AM

നവാഗതരായ യോഹാൻ ഷാജോൺ, ധനുസ് മാധവ്, ഇർഫാൻ, ശ്രീലക്ഷ്മി സന്തോഷ്, ട്രിനിറ്റി, മഹിമ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ രവീഷ് നാഥ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ' സമാധാന പുസ്തകം'. സിഗ്മ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിസാർ മംഗലശ്ശേരി നിർമ്മിക്കുന്ന ചിത്രത്തിന്റെ ട്രയിലർ റിലീസായി. ജൂലായ് 19ന് തീയേറ്റർ റിലീസ്സായിട്ടാണ് ചിത്രം എത്തുന്നത്. ഫോർ മ്യൂസിക്‌സ് ആണ് ചിത്രത്തിന്റെ സംഗീതം.

'ജോ & ജോ', '18+' എന്നീ ചിത്രങ്ങളുടെ സംവിധായകനായ അരുൺ ഡി ജോസ്, സംവിധായകൻ രവീഷ് നാഥ്, സി പി ശിവൻ എന്നിവർ ചേർന്ന് ചിത്രത്തിന്റെ കഥ തിരക്കഥ, സംഭാഷണമെഴുതുന്നത്.


vachakam
vachakam
vachakam

'ജോ & ജോ', '18+' എന്നീ ചിത്രങ്ങളുടെ കോ റൈറ്റർ കൂടിയാണ് സംവിധായകൻ രവീഷ്. സതീഷ് കുറുപ്പ് ഛായാഗ്രാഹകനായ ചിത്രത്തിന്റെ എഡിറ്റിംഗ് ചമൻ ചാക്കോയാണ്. സിജു വിൽസൻ, നെബീസ് ബെൻസൺ, ജെയിംസ് ഏലിയ, മേഘനാഥൻ, വി കെ ശ്രീരാമൻ, പ്രമോദ് വെളിയനാട്, ലിയോണ ലിഷോയ്, വീണാ നായർ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു.

പ്രൊഡക്ഷൻ കൺട്രോളർ: ഷാഫി ചെമ്മാട്, ഓഡിയോഗ്രാഫി: തപസ് നായക്, ഗാനരചന: സന്തോഷ് വർമ്മ, ജിസ് ജോയ്, ലിന്റോ പി തങ്കച്ചൻ, കോസ്റ്റ്യൂംസ്: ആദിത്യ നാണു, ആർട്ട്: വിനോദ് പട്ടണക്കാടൻ, മേയ്ക്കപ്പ്: വിപിൻ ഓമശ്ശേരി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: റജിവാൻ അബ്ദുൽ ബഷീർ,

vachakam
vachakam
vachakam

അസോസിയേറ്റ് ഡയറക്ടർ: റെനിത്ത് രാജ്, സക്കീർ ഹുസൈൻ, അസിസ്റ്റന്റ് ഡയറക്ടർ: യോഗേഷ് വിഷ്ണു വിസിഗ, ഷോൺ, ഡി.ഐ: ലിജു പ്രഭാകർ, വി.എഫ്.എക്‌സ്: മാഗ്മിത്ത് ഡിസ്ട്രിബ്യൂഷൻ ഹെഡ്: പ്രദീപ് മേനോൻ, സ്റ്റിൽസ്: സിനറ്റ് സേവ്യർ, ടൈറ്റിൽ: നിതീഷ് ഗോപൻ, ഡിസൈനിങ്: യെല്ലോ ടൂത്ത്, മാർക്കറ്റിംങ്: ബി.സി ക്രിയേറ്റീവ്‌സ്, പി.ആർ.ഒ: പി.ശിവപ്രസാദ് എന്നിവരുമാണ് ചിത്രത്തിന്റെ മറ്റ് പ്രവർത്തകർ.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam