250 കോടി കടം തീര്‍ക്കാന്‍ ഓഫീസ് വിറ്റോ?: പ്രതികരിച്ച് ബഡേ മിയാൻ ഛോട്ടേ മിയാൻ' നിര്‍മ്മാതാവ് 

JUNE 26, 2024, 12:02 PM

'ബഡേ മിയാൻ ഛോട്ടേ മിയാൻ' അടക്കം നിര്‍മ്മിച്ച ചിത്രങ്ങള്‍ തുടര്‍ച്ചയായി ബോക്‌സ് ഓഫീസ് പരാജപ്പെട്ടതിന്‍റെ കടം തീര്‍ക്കാന്‍ ഹിന്ദി സിനിമ നിര്‍മ്മാതാവ് വാഷു  ഭഗ്‌നാനി തന്‍റെ കമ്പനി പൂജ എന്‍റര്‍ടെയ്മെന്‍റിന്‍റെ ബഹുനില ഓഫീസ് സമുച്ചയം വിൽക്കുകയും ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തുവെന്ന റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു.

 എന്നാല്‍ ഇപ്പോള്‍ ഈ തള്ളിക്കളഞ്ഞ് വാഷു  ഭഗ്‌നാനി തന്നെ രംഗത്ത് എത്തി. സിനിമ രംഗത്ത് തുടരുമെന്നും വലിയൊരു പ്രൊജക്ട് ആസൂത്രണം ചെയ്യുന്നുണ്ടെന്നും അത് വലിയ ബജറ്റിൽ ഒരുക്കുമെന്നും അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞു.

ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ പൂജ എൻ്റർടെയ്ൻമെൻ്റിൻ്റെ മുംബൈയിലെ ഓഫീസ് കെട്ടിടം വിറ്റിട്ടില്ല. അത് ഇപ്പോഴും തൻ്റേതാണെന്ന് ഭഗ്‌നാനി പറഞ്ഞു. കെട്ടിടം 'ആഡംബര ഫ്‌ളാറ്റുകളായി' നവീകരിക്കുകയാണെന്ന് പറഞ്ഞ ഭഗ്‌നാനി, പൂജാ എൻ്റർടൈൻമെൻ്റിൻ്റെ 80 ശതമാനം ജീവനക്കാരെയും പിരിച്ചുവിട്ടുവെന്ന റിപ്പോർട്ടുകളും നിഷേധിച്ചു. 

vachakam
vachakam
vachakam

ചിത്രങ്ങള്‍ വിജയിക്കുക, പരാജയപ്പെടുക എന്നത് ഈ ബിസിനസിന്‍റെ ഭാഗമാണ്. താന്‍ അടുത്ത പ്രോജക്റ്റിൻ്റെ പണിപ്പുരയിലാണെന്നും ഭഗ്‌നാനി പറഞ്ഞു. "ഞാൻ ഒരു ആനിമേഷൻ പരമ്പര ഒരുക്കാന്‍ ഒരുങ്ങുകയാണ്. അത് മെഗാ സ്കെയിലിലാണ് വരാന്‍ പോകുന്നത്" അദ്ദേഹം പറഞ്ഞു.

ആളുകള്‍ക്ക് ഇപ്പോളും പ്രതിഫലം കൊടുക്കാന്‍ ഉണ്ട് എന്ന ആരോപണത്തെക്കുറിച്ച് ചോദിച്ചപ്പോൾ, താൻ മൂന്ന് പതിറ്റാണ്ടായി സിനിമ നിര്‍മ്മാണ രംഗത്തുള്ള ആളാണെന്നും ആർക്കെങ്കിലും പ്രതിഫലം കിട്ടാനുണ്ടെങ്കില്‍ കൃത്യമായ രേഖകളുമായി മുന്നോട്ട് വരണമെന്നും അല്ലെങ്കിൽ കേസ് ഫയൽ ചെയ്യണമെന്നും ഭഗ്‌നാനി പറഞ്ഞു. അദ്ദേഹത്തിൻ്റെ പൂജ എൻ്റർടൈൻമെൻ്റ് ബാനർ മിഷൻ റാണിഗഞ്ച്, ഗണപത്, ബഡേ മിയാൻ ഛോട്ടേ മിയാൻ തുടങ്ങിയ സമീപകാല ചിത്രങ്ങള്‍ നിര്‍മ്മിച്ചിരുന്നു. എന്നാല്‍ ഇവയെല്ലാം വന്‍ ബോക്സോഫീസ് പരാജയങ്ങളായി. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam