അഡ്വാൻസ് ബുക്കിംഗ് കളക്ഷനില്‍ കുതിച്ച് കല്‍ക്കി 2898 എഡി 

JUNE 24, 2024, 10:00 AM

സിനിമ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് പ്രഭാസിന്റെ കല്‍ക്കി 2898 എഡി. അമിതാഭ് ബച്ചനും കമല്‍ഹാസനും പുറമേ ചിത്രത്തില്‍ ദീപിക പദുക്കോണും പ്രധാന വേഷത്തിലെത്തുന്നു. 

 വടക്കേ അമേരിക്കയില്‍ പ്രീ സെയില്‍ കളക്ഷനില്‍ കല്‍ക്കി 2898 എഡി ഞെട്ടിച്ചിരിക്കുകയാണ്. വടക്കേ അമേരിക്കയില്‍ നേടിയിരിക്കുന്നത് 25 കോടി രൂപയില്‍ അധികമാണ്.

അവിടെ പ്രീമിയര്‍ ജൂണ്‍ 26നാണ്. ഇതിഹാസ കാവ്യമായ മഹാഭാരത കാലത്ത് തുടങ്ങുന്നതായിരിക്കും കല്‍ക്കി 2898 എഡിയുടെ പ്രമേയമെന്ന് സംവിധായകൻ നാഗ് അശ്വിൻ വ്യക്തമാക്കിയിരുന്നു. 

vachakam
vachakam
vachakam

അവസാനിക്കുന്നത് 2898 എഡിയിലുമായിരിക്കുമെന്നും വ്യക്തമാക്കിയ സംവിധായകൻ നാഗ് അശ്വിൻ പ്രഭാസ് നായകനാകുന്ന ചിത്രത്തിന്റെ കഥ 6000 വര്‍ഷങ്ങളിലായി വ്യാപരിച്ച് നില്‍ക്കുന്നതായിരിക്കും എന്നും പറഞ്ഞിരുന്നു.

സി അശ്വനി ദത്താണ് പ്രഭാസ് ചിത്രത്തിന്റെ പ്രധാന നിര്‍മാതാവ്. പ്രഭാസിന്റെ കല്‍ക്കി 2898 എഡി സിനിമ എപിക് സയൻസ് ഫിക്ഷനായി എത്തുമ്പോള്‍ നിര്‍മാണം വൈജയന്തി മൂവീസിന്റെ ബാനറിലായിരിക്കും. തമിഴകത്തെ നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ സന്തോഷ് നാരായണനായിരിക്കും 'കല്‍ക്കി 2898 എഡി'യുടെയും പാട്ടുകള്‍ ഒരുക്കുകയെന്നാണ് റിപ്പോര്‍ട്ട്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam