അച്ഛൻ - മകൻ കോംബോ വൈകാതെ; മോഹൻലാലും പ്രണവും ഒന്നിക്കുന്നു

SEPTEMBER 25, 2024, 9:59 AM

കൊരട്ടല ശിവയുടെ ചിത്രത്തിൽ  മോഹൻലാലും മകൻ പ്രണവ് മോഹൻലാലും ഒരുമിച്ച് അഭിനയിക്കുന്നു.  തെലുങ്കിലാണ് അച്ഛൻ - മകൻ കോംബോ വരാൻ പോകുന്നത്.

നേരത്തെ മോഹൻലാൽ പ്രധാന റോളിലെത്തിയ ജനതാ ഗാരേജ് എന്ന ചിത്രം കൊരട്ടല ശിവ സംവിധാനം ചെയ്തിരുന്നു. 

മോഹൻലാൽ നായകനായ ഒന്നാമൻ, സാഗർ ഏലിയാസ് ജാക്കി എന്നീ സിനിമകളിൽ പ്രണവ് അതിഥി വേഷങ്ങളിലെത്തിയിരുന്നു. പ്രണവ് നായകനായി അരങ്ങേറ്റം കുറിച്ച ആദി എന്ന സിനിമയിൽ മോഹൻലാലും ഒരു കാമിയോ റോൾ ചെയ്തു. പിന്നീട് കുഞ്ഞാലി മരയ്ക്കാരിൽ മോഹൻലാലിന്‍റെ ചെറുപ്പം അവതരിപ്പിച്ചതും പ്രണവ് ആയിരുന്നു.

vachakam
vachakam
vachakam

എന്നാൽ, ഈ സിനിമകളൊന്നും ഇരുവരും ഒന്നിച്ച മുഴുനീള കോംബോകൾക്ക് അവസരമായിരുന്നില്ല. ഇങ്ങനെയൊരു അവസരമാണ് തെലുങ്ക് ചിത്രത്തിലൂടെ മോഹൻലാൽ - പ്രണവ് ആരാധകരെ കാത്തിരിക്കുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam