പൊങ്കാല  ആരംഭിച്ചു

SEPTEMBER 24, 2024, 1:52 PM

 ഗ്ലോബൽ പിക്ച്ചേഴ്‌സ് എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ ഡോണ തോമസ്, നിർമ്മിച്ച് ഏ.ബി. ബിനിൽ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പൊങ്കാല എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ചെറായി കടപ്പുറത്ത് ആരംഭിച്ചു.

ശ്രീനാഥ് ഭാസി, കെ.ജി.എഫ് സ്റ്റുഡിയോ, അനിൽ പിള്ള എന്നിവരാണ് സഹനിർമ്മാതാക്കൾ. വൈപ്പിൻ ഹാർബറിൻ്റെ പശ്ചാത്തലത്തിൽ ഹാർബറുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ഒരു പറ്റം മനുഷ്യരുടെ കഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. 

ഹാർബറിലെ ഭൂവിഭാഗങ്ങൾക്കിടയിലെ ശക്തമായ കിടമത്സരത്തിൻ്റെ കഥയാണ് സംഘർഷഭരിതമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്. മികച്ച നിരവധി ആക്ഷൻ രംഗങ്ങളും, ഹൃദ്യമായ മുഹൂർത്തങ്ങളും കോർത്തിണക്കിയ ഈ ചിത്രം വലിയ താരനിരയോടെയാണ് അവതരിപ്പിക്കുന്നത്.

vachakam
vachakam
vachakam

ശ്രീനാഥ് ഭാസിനായകനാകുന്ന ഈ ചിത്രത്തിൽ ബാബുരാജ്, ബിബിൻ ജോർജ്, സുധീർ കരമന ,, ഷമ്മി തിലകൻ, അലൻസിയർ, സൂര്യാകൃഷ് സാദിഖ്, ഡ്രാക്കുള സുധീർ, മാർട്ടിൻ മുരുകൻ, കിച്ചു ടെല്ലസ്,, റോഷൻ മുഹമ്മദ്, യാമി സോനാ, ദുർഗാ കൃഷ്ണാ, സ്മിനു സിജോ, ശാന്തകുമാരി, രേണു സുന്ദർ,  എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.

രണ്ടായിരത്തിൽ വൈപ്പിൻകരയിൽ അരങ്ങേറിയ ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഈ ചിത്രത്തിൻ്റെ അവതരണം.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam