'കൈതി 2' ഉപേക്ഷിച്ചിട്ടില്ല; 2025ൽ ആരംഭിക്കുമെന്ന് കാർത്തി 

SEPTEMBER 25, 2024, 11:50 AM

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കാർത്തി. സൂര്യയുടെ അനിയൻ എന്ന ലേബലിലാണ് ഇദ്ദേഹം സിനിമയിൽ എത്തുന്നത് എങ്കിലും ഇന്ന് സിനിമ മേഖലയിൽ ഇദ്ദേഹം സ്വന്തമായി ഒരു മുഖമുദ്ര ഉണ്ടാക്കിയെടുത്തിട്ടുണ്ട് 

വന്‍ വിജയം നേടിയ ചില ചിത്രങ്ങളുടെ സീക്വലുകള്‍ക്കായി പ്രേക്ഷകര്‍ക്കിടയില്‍ വലിയ കാത്തിരിപ്പ് ഉണ്ടാവാറുണ്ട്. തമിഴ് സിനിമയുടെ കാര്യമെടുത്താല്‍ പ്രേക്ഷകര്‍ക്കിടയില്‍ അത്തരത്തില്‍ ഏറ്റവുമധികം കാത്തിരിപ്പ് ഉയര്‍ത്തിയിട്ടുള്ള ചിത്രം കൈതി 2 ആണ്.

 കാര്‍ത്തിയെ നായകനാക്കി ലോകേഷ് കനകരാജ് 2019 ല്‍ സംവിധാനം ചെയ്ത ചിത്രത്തിന്‍റെ രണ്ടാം ഭാഗം. ഈ ചിത്രം എന്ന് വരും എന്നത് തമിഴ് സിനിമാപ്രേമികള്‍ എപ്പോഴും അന്വേഷിക്കാറുള്ള കാര്യമാണ്. ഇപ്പോഴിതാ കാര്‍ത്തി തന്നെ അതിനുള്ള മറുപടി പറഞ്ഞിരിക്കുകയാണ്.

vachakam
vachakam
vachakam

ചിത്രം അടുത്ത വര്‍ഷം ആരംഭിക്കുമെന്നാണ് കാര്‍ത്തി പറയുന്നത്. തന്‍റെ പുതിയ ചിത്രം മെയ്യഴകന്‍റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഹൈദരാബാദില്‍ നടന്ന പരിപാടിക്കിടെയാണ് കൈതി 2 നെക്കുറിച്ച് ചോദ്യം വന്നതും കാര്‍ത്തി മറുപടി പറഞ്ഞതും. മോസ്റ്റ് ആന്‍റിസിപ്പേറ്റഡ് ചിത്രങ്ങളുടെ ലിസ്റ്റില്‍ പലപ്പോഴും ഒന്നാമതെത്തിയിട്ടുള്ള ചിത്രമാണ് കൈതി 2. 

അതേസമയം 96 സംവിധായകന്‍ സി പ്രേംകുമാര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന മെയ്യഴകനാണ് കാര്‍ത്തിയുടെ അടുത്ത റിലീസ്. അരവിന്ദ് സ്വാമിയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam