'മഞ്ഞുമ്മല്‍ ബോയ്സ്' കിനോബ്രാവോ ഫിലിം ഫെസ്റ്റിവലിലേക്ക്

SEPTEMBER 28, 2024, 2:26 PM

മലയാളത്തിലെ എക്കാലത്തെയും വലിയ  ഹിറ്റായ മഞ്ഞുമ്മല്‍ ബോയ്സ് റഷ്യയിലെ കിനോബ്രാവോ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക്.

ചിദംബരം സംവിധാനം ചെയ്ത ഈ സര്‍വൈവല്‍ ഡ്രാമ കിനോബ്രാവോ ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ മലയാള സിനിമയും ഈ വർഷം മത്സര വിഭാഗത്തിൽ ഇടം നേടിയ ഏക ഇന്ത്യൻ ചിത്രവുമാണ്.

സെപ്റ്റംബര്‍ 28 മുതല്‍ ഒക്ടോബര്‍ 04 വരെ നടക്കുന്ന മേളയില്‍ കാന്‍സ് ഗ്രാന്‍ഡ് പ്രീ പുരസ്കാരം നേടിയ പായല്‍ കപാഡിയയുടെ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്സ്, ഓസ്കാര്‍ നേടിയ എസ്.എസ്. രാജമൗലിയുടെ ആര്‍ആര്‍ആറും ഔട്ട് ഓഫ് കോംപറ്റീഷൻ: ഫെസ്റ്റിവൽ ഹിറ്റ്സ്, ഔട്ട് ഓഫ് കോംപറ്റീഷൻ: ബ്ലോക്ക്ബസ്റ്റർ ഹിറ്റ്സ് വിഭാഗങ്ങളില്‍ പ്രദര്‍ശിപ്പിക്കും.

vachakam
vachakam
vachakam

. എറണാകുളത്തെ മഞ്ഞുമ്മലില്‍ നിന്ന് കൊടൈക്കനാലിലെ ഗുണാകേവ് കാണാന്‍ പോകുന്ന ഒരു കൂട്ടം യുവാക്കളുടെ സംഘത്തിന് സംഭവിക്കുന്ന അപകടവും അതില്‍ നിന്നുള്ള അവരുടെ അതിജീവനവുമാണ് സിനിമ പറയുന്നത്.

സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ദീപക് പറമ്പോല്‍, ജീൻ പോൾ ലാൽ, ഗണപതി, ബാലു വർഗീസ്, ചന്തു സലീം കുമാര്‍, ജോർജ്ജ് മരിയൻ, അഭിരാം രാധാകൃഷ്ണൻ, ഖാലിദ് റഹ്മാൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam