‘കൽക്കി 2898 എഡി’ ബുസാൻ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കും

SEPTEMBER 27, 2024, 1:05 PM

'കല്‍ക്കി 2898 എഡി' ബുസാന്‍ അന്തര്‍ദേശീയ ചലച്ചിത്രോത്സവത്തിലേക്ക്. ഒക്ടോബര്‍ 2 മുതല്‍ 11 വരെയാണ് ഇത്തവണത്തെ ബുസാന്‍ ചലച്ചിത്രോത്സവം. ഒക്ടോബര്‍ 8, 9 തീയതികളിലാണ് ചിത്രം ബുസാനില്‍ പ്രദര്‍ശിപ്പിക്കുക. 

തെലുങ്ക് സിനിമയില്‍ നിന്ന് സമീപകാലത്ത് എത്തിയ പാന്‍ ഇന്ത്യന്‍ വിസ്മയമായിരുന്നു കല്‍ക്കി 2898 എഡി. നാഗ് അശ്വിന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം എപിക് സയന്‍സ് ഫിക്ഷന്‍ വിഭാഗത്തില്‍ പെടുന്ന ഒന്നായിരുന്നു. 

ജൂണ്‍ 27 ന് തിയറ്ററുകളിലെത്തിയ ചിത്രം ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും വലിയ വിജയങ്ങളില്‍ ഒന്നാണ്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 1200 കോടിയില്‍ അധികമാണ് ചിത്രം നേടിയത്.  

vachakam
vachakam
vachakam

സന്തോഷ് നാരായണനാണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം. സംവിധായകന്‍ നാഗ് അശ്വിനൊപ്പം റുഥം സമര്‍, സായ് മാധവ് ബുറ, ബി എസ് ശരവംഗ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam