ഇറ്റലിയിലെ തെരുവിൽ കൈകോര്‍ത്ത് ഹൃത്വിക്കും കിയാരയും

SEPTEMBER 25, 2024, 11:31 AM

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന  ഹൃത്വിക് റോഷൻ - കിയാര അദ്വാനി ചിത്രം വാര്‍ 2 വിന്റെ ഷൂട്ടിംഗ്  ദൃശ്യങ്ങള്‍ ലീക്കായി.

ഷൂട്ടിംഗില്‍ നിന്നുള്ള നിരവധി ചിത്രങ്ങളും വീഡിയോകളും ഇതിനോടകം വൈറലായിട്ടുണ്ട് . ഇറ്റലിയിലെ തെരുവുകളില്‍ പ്രണയാർദ്രമായി ഹൃത്വിക്കും കിയാരയും കൈകോര്‍ത്ത് നടക്കുന്നത് വീഡിയോയില്‍ കാണാം.


vachakam
vachakam
vachakam

ജീന്‍സിനൊപ്പം വെള്ള ടീ ഷര്‍ട്ടിന് മുകളില്‍ നീല ഷര്‍ട്ട് ധരിച്ച ഹൃത്വിക്, പിങ്ക് വസ്ത്രത്തില്‍ കിയാര സുന്ദരിയായി കാണപ്പെടുന്നു. പ്രീതം രചിച്ച വാര്‍ 2 ലെ ഗാനം വെനീസ്, ടസ്‌കാനി, ലേക് കോമോ, നേപ്പിള്‍സ്, അമാല്‍ഫി കോസ്റ്റ്, സോറെന്റോ പെനിന്‍സുല തുടങ്ങിയ സ്ഥലങ്ങളിലാണ് ചിത്രീകരിക്കുന്നത്.

2023 ഒക്ടോബറിലാണ് വാര്‍ 2 ചിത്രീകരണം ആരംഭിച്ചത്. ഹൃത്വിക് റോഷനും ടൈഗര്‍ ഷ്‌റോഫും അഭിനയിച്ച 2019 ലെ ഹിറ്റ് ചിത്രത്തിന്റെ തുടര്‍ച്ചയാണിത്. തുടര്‍ച്ചയില്‍, ജൂനിയര്‍ എന്‍ടിആറുമുണ്ട്. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam