തിരുത്തലുകള്‍ വരുത്തിയാല്‍ കങ്കണയുടെ 'എമര്‍ജന്‍സി'ക്ക് അനുമതി നല്‍കാമെന്ന് സെന്‍സര്‍ ബോര്‍ഡ്

SEPTEMBER 26, 2024, 2:05 PM

മുംബൈ: സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്റെ (സിബിഎഫ്‌സി) റിവൈസിംഗ് കമ്മിറ്റി നിര്‍ദ്ദേശിച്ച ചില വെട്ടിത്തിരുത്തലുകള്‍ വരുത്തിയാല്‍ നടിയും ബിജെപി എംപിയുമായ കങ്കണ റാണാവത്തിന്റെ സിനിമയായ 'എമര്‍ജന്‍സി' റിലീസ് ചെയ്യാന്‍ അനുവദിക്കാമെന്ന് സെന്‍സര്‍ ബോര്‍ഡ് ബോംബെ ഹൈക്കോടതിയെ അറിയിച്ചു. സെപ്തംബര്‍ 6 ന് ഷെഡ്യൂള്‍ ചെയ്തിരുന്ന സിനിമയുടെ റിലീസ്, തങ്ങളുടെ സമുദായത്തെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച് സിഖ് സംഘടനകള്‍ പ്രതിഷേധിച്ചതിനെത്തുടര്‍ന്ന് തടഞ്ഞുവെച്ചിരിക്കുകയാണ്.

ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ട് 'എമര്‍ജന്‍സി'യുടെ സഹനിര്‍മ്മാതാക്കളായ സീ സ്റ്റുഡിയോസ് നല്‍കിയ ഹര്‍ജിയിലാണ് സെന്‍സര്‍ ബോര്‍ഡിന്റെ പ്രതികരണം.

11 തിരുത്തലുകളും പരിഷ്‌കാരങ്ങളുമാണ് സിബിഎഫ്‌സി റിവൈസിംഗ് കമ്മറ്റി കങ്കണയുടെ സിനിമയ്ക്ക് നിര്‍ദേശിച്ചിരിക്കുന്നത്. സിനിമയിലെ ചില സീനുകള്‍ മുറിച്ചു മാറ്റാനും നിര്‍ദേശമുണ്ട്. 

vachakam
vachakam
vachakam

കേസ് സെപ്തംബര്‍ 30 ലേക്ക് ഹൈക്കോടതി മാറ്റിവെച്ചു.

1975 മുതല്‍ 1977 വരെ നീണ്ട 21 മാസത്തെ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയ അന്തരിച്ച മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജീവിതത്തിലേക്ക് കടന്നുചെല്ലുന്ന ഒരു ജീവചരിത്ര, രാഷ്ട്രീയ ത്രില്ലറാണ് 'എമര്‍ജന്‍സി'. കങ്കണ റാണാവത്താണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഇന്ദിരയായി വേഷമിട്ടിരിക്കുന്നതും കങ്കണ തന്നെ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam