'രംഗീല ഗേള്‍' ഊര്‍മിള മതോണ്ഡ്കറും വിവാഹമോചനത്തിലേയ്ക്ക്

SEPTEMBER 25, 2024, 5:47 AM

'രംഗീല ഗേള്‍' ഊര്‍മിള മതോണ്ഡ്കറും ഭര്‍ത്താവ് മൊഹ്സിന്‍ അഖ്തര്‍ മിറും വിവാഹമോചിതരാകുന്നു. വിവാഹമോചനമാവശ്യപ്പെട്ട് ഊര്‍മിള മതോണ്ഡ്കര്‍ മുംബൈയിലെ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചതായാണ് വിവരം. എട്ട് വര്‍ഷം നീണ്ട ദാമ്പത്യം അവസാനിപ്പിക്കാനുള്ള കാരണം വ്യക്തമല്ല.

രംഗീല, സത്യ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയത്തില്‍ ചേക്കേറിയ നടിയാണ് ഊര്‍മിള. 2016 ഫെബ്രുവരി നാലിനാണ് ഊര്‍മിളയും മൊഹ്സിനും വിവാഹിതരായത്. വ്യത്യസ്ത മതത്തില്‍പ്പെട്ടവരെന്നതും ഇരുവരും തമ്മില്‍ പത്ത് വയസിന്റെ പ്രായവ്യത്യാസം ഉണ്ടെന്നതും ഇവരുടെ വിവാഹത്തില്‍ ചര്‍ച്ചയായ വിഷയങ്ങളായിരുന്നു.

തങ്ങളുടെ ദാമ്പത്യജീവിതത്തിലെ ആനന്ദമുഹൂര്‍ത്തങ്ങള്‍ ഇരുവരും സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെയ്ക്കാറുണ്ടായിരുന്നു. വിവാഹമോചനം സംബന്ധിക്കുന്നതൊന്നും ഇതുവരെ ഇരുവരും പൊതുവിടത്തില്‍ പങ്കുവെച്ചിട്ടില്ല. കുറച്ചുകാലമായി ദാമ്പത്യജീവിതത്തില്‍ പ്രശ്നങ്ങളുണ്ടെന്നാണ് സൂചന. പ്രശ്നപരിഹാരത്തിന് ഊര്‍മിളയും മൊഹ്സിനും ശ്രമിച്ചിരുന്നതായും സൂചനയുണ്ട്.

സിനിമാമോഹങ്ങളുമായി കശ്മീര്‍ സ്വദേശിയായ മൊഹ്സിന്‍ തന്റെ ഇരുപത്തിയൊന്നാം വയസിലാണ് മുംബൈയിലെത്തിയത്. എ മാന്‍സ് വേള്‍ഡ്, ലക്ക് ബൈ ചാന്‍സ്, മുംബൈ മസ്ത് കലന്ദര്‍, ബി.എ പാസ്സ് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ച നടി സിനിമാമേഖല വിട്ട് ബിസിനസ്സിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. പ്രമുഖ ഡിസൈനര്‍ മനീഷ് മല്‍ഹോത്രയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനും തുടങ്ങിയിരുന്നു.

തിരക്കുകള്‍ കുറഞ്ഞതോടെ രാഷ്ട്രീയജീവിതത്തിലേക്ക് പ്രവേശിച്ച ഊര്‍മിള ആദ്യം കോണ്‍ഗ്രസ് പാര്‍ട്ടിയിലും പിന്നീട് ശിവസേനയിലും അംഗമായി. ഊര്‍മിളയുടെ ജീവിതം ഏറെക്കുറേ പരസ്യമാണെങ്കിലും മൊഹ്സിനെ കുറിച്ച് പരിമിതമായ വിവരം മാത്രമാണ് പുറത്തറിയുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam