അഡ്വാൻസ് ബുക്കിംഗിൽ റെക്കോർഡ് നേട്ടവുമായി കൽക്കി 2898 എഡി; ആരാധകരുടെ പ്രതീക്ഷ വാനോളം 

JUNE 26, 2024, 9:37 AM

നാഗ് അശ്വിൻ സംവിധാനം ചെയ്ത ഡിസ്റ്റോപ്പിയൻ ആക്ഷൻ ചിത്രമാണ് കൽക്കി 2898 എഡി. പ്രഭാസ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഇത്. ചിത്രം പ്രീസെയിൽ റിലീസ് ചെയ്ത് 2 ദിവസത്തിനുള്ളിൽ 5 ലക്ഷത്തിലധികം ടിക്കറ്റുകൾ വിറ്റു എന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട്. 

പ്രഭാസ്, ദീപിക പദുക്കോൺ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കിയ ചിത്രം റിലീസിന് മുൻപ് തന്നെ  ബോക്‌സ് ഓഫീസ് വരുമാനത്തിൽ 16.2 കോടിയിലധികം നേടി എന്നാണ് പുറത്തു വരുന്ന കണക്കുകൾ വ്യക്തമാക്കുന്നത്. കൽക്കി 2898 എഡി ജൂൺ 27 വ്യാഴാഴ്ച ആണ് തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ജൂൺ 23 ന് ആണ് ആരംഭിച്ചത്. 

ചിത്രം തെലുങ്ക് വിപണികളിൽ നിന്ന് മാത്രം രണ്ട് ദിവസം കൊണ്ട് ₹14.5 കോടിയിലധികം ഗ്രോസ് കളക്ഷൻ നേടി എന്നാണ് റിപ്പോർട്ടുകൾ. പ്രഭാസ്, അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, കമൽ ഹാസൻ, ദിഷ പടാനി എന്നിവരെല്ലാം ഈ സിനിമയിൽ അഭിനയിക്കുന്നു എന്നത് ആരാധകരുടെ പ്രതീക്ഷ വലിയ രീതിയിൽ ഉയർത്തുന്നുണ്ട്.

vachakam
vachakam
vachakam

‘കൽക്കി 2898 എഡി’യുടെ ചിത്രീകരണം കോവിഡ് -19 മഹാമാരി കാരണം ആദ്യം വൈകിയെങ്കിലും 2021 ജൂലൈയിൽ ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ പുനരാരംഭിക്കുകയായിരുന്നു. 2024ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് കാരണം സിനിമയുടെ റിലീസ് 2024 മെയ് മുതൽ 2024 ജൂൺ വരെ നീട്ടിവച്ചു. ആരാധകരുടെ കാത്തിരിപ്പിന് ഒടുവിൽ ചിത്രം റിലീസിനോട് അടുക്കുകയാണ്. സിനിമയുടെ റിലീസിന് 2 ദിവസം മുമ്പ് തന്നെ വിറ്റഴിച്ച ടിക്കറ്റുകളുടെ വൻതുകയിൽ നിന്ന് തന്നെ ചിത്രത്തിൽ ആരാധകരുടെ  പ്രതീക്ഷ വ്യക്തമായി കാണാം.

പ്രധാനമായും തെലുങ്കിൽ ചിത്രീകരിച്ച ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം എന്നീ ഭാഷകളിലും  റിലീസ് ചെയ്യും. 'കൽക്കി 2898 എഡി'യുടെ ബജറ്റ് 600 കോടി രൂപയായിരുന്നു. ചിത്രം ആദ്യ ദിനം തന്നെ 200 കോടി നേടും എന്നാണ് ആരാധകരുടെ പ്രതീക്ഷ.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam