കാത്തിരിപ്പിന് വിരാമം; ഇന്ത്യൻ 2 ട്രെയിലർ പുറത്ത് 

JUNE 25, 2024, 8:12 PM

കമൽഹാസൻ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഷങ്കര്‍- കമല്‍ ഹാസന്‍ ടീം ഒന്നിക്കുന്ന ഇന്ത്യന്‍ 2. ആരാധകർക്ക് ഏറെ സതോഷകരമായ വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ചിത്രത്തിന്‍റെ ട്രെയ്‌ലർപുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. 

മുന്‍ സ്വാതന്ത്രസമര സേനാനിയായി കമല്‍ ഹാസന്‍ തിരിച്ചെത്തുന്ന ചിത്രത്തില്‍ അഴിമതികള്‍ക്കെതിരെ ജനപക്ഷത്ത് നിന്ന് പോരാടുന്ന നായകനെ ആണ് കാണാനാവുന്നത്. ആരാധകരുടെ പ്രതീക്ഷകളെ വാനോളം ഉയർത്തുന്നതാണ് ട്രെയിലർ.

ഈ വര്‍ഷം ജൂണില്‍ എത്തുമെന്ന് നേരത്തെ പ്രഖ്യാപിക്കപ്പെട്ടിരുന്ന ചിത്രമായിരുന്നു എങ്കിലും പിന്നീട് ജൂലൈയിലേക്ക് മാറ്റുകയായിരുന്നു. ചിത്രത്തിന് ഒരു മൂന്നാം ഭാഗം കൂടി ഉണ്ടാവുമെന്ന് കമല്‍ ഹാസന്‍ നേരത്തെ അറിയിച്ചിരുന്നു. മൂന്നാം ഭാഗത്തിന്‍റെ ചിത്രീകരണവും ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam